ജാര്‍ഖണ്ഡില്‍ കല്‍ക്കരി ഖനി തകര്‍ന്നു 50 ഓളം പേര്‍ കുടുങ്ങിക്കിടക്കുന്നു; രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടിയായി കനത്ത മൂടല്‍ മഞ്ഞ്

ഝാര്‍ഖണ്ഡില്‍ കല്‍ക്കരി ഖനി തകര്‍ന്ന് 50 ഒാളം പേര്‍ കുടുങ്ങി

jharkhand mine collapse, Jharkhand, inside mine, coal mine collapsed, Bihar, 50 peple feared trapped, 40 vehicles trapped ധന്‍ബാദ്, ജാര്‍ഖണ്ഡ്, കല്‍ക്കരി ഖനി, അപകടം
ധന്‍ബാദ്| സജിത്ത്| Last Updated: വെള്ളി, 30 ഡിസം‌ബര്‍ 2016 (11:18 IST)
ജാര്‍ഖണ്ഡിലെ ധന്‍ബാദില്‍ കല്‍ക്കരി ഖനി ഇടിഞ്ഞ് വീണ് അൻപതോളം പേർ കുടുങ്ങിക്കിടക്കുന്നു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ നാലുപേരെ ഉടന്‍‌തന്നെ ആശുപത്രിയിലേക്ക് മാറ്റി. ഇവരില്‍ രണ്ടുപേരുടെ നില അതീവ ഗുരുതരമാണ്.

വ്യാഴാഴ്‍ച അർധരാത്രിയാണ് അപകടം ഉണ്ടായത്. ഖനിയില്‍ ജോലി നടക്കുന്നതിനിടെയാണ് ഒരു ഭാഗം ഇടിഞ്ഞ് വീണത്. ഖനിയിലുപയോഗിക്കുന്ന ട്രക്കുകള്‍ ഉള്‍പ്പെടെയുള്ള നാല്‍പ്പതോളം വാഹനങ്ങളും ഉള്ളിൽ കുടുങ്ങിയിട്ടുണ്ട്. ദേശീയ ദുരന്ത നിവരാണസേനയുടെ ഒരു സംഘം
സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.

അതേസമയം, കനത്ത മഞ്ഞിനെ തുടർന്ന് ഇന്നു രാവിലെയാണ് രക്ഷാപ്രവർത്തനം ആരംഭിച്ചത്. പുട്‍കി ബിഹാരിയിലെ ബിസിസിഎല്ലിന്‍റെ ഉടമസ്ഥതയിലുള്ള ഖനിയിലായിരുന്നു അപകടം നടന്നത്. രക്ഷാപ്രവര്‍ത്തനം ഇപ്പോളും തുടരുകയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :