ചെന്നൈ|
Last Modified വ്യാഴം, 9 ഫെബ്രുവരി 2017 (15:50 IST)
സംസ്ഥാനത്ത് പാല്‍ വില വര്‍ദ്ധിപ്പിച്ചു. ആഭ്യന്തര പാല്‍ ഉല്പാദനത്തെ വരള്‍ച്ച ബാധിച്ച സാഹചര്യത്തില്‍ ഇറക്കുമതി വര്‍ദ്ധിപ്പിക്കേണ്ടി വരും. ഇതാണ് വില വര്‍ദ്ധനയ്ക്ക് കാരണമായി മില്‍മ ചൂണ്ടിക്കാട്ടുന്നത്. ശനിയാഴ്ച മുതല്‍ വിലവര്‍ദ്ധന നിലവില്‍ വരും.
ഡയറക്‌ടര്‍ ബോര്‍ഡ് യോഗമാണ് വില വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചത്. ലിറ്ററിന് നാല് രൂപയാണ് വര്‍ദ്ധിപ്പിച്ചിട്ടുള്ളത്. വര്‍ദ്ധിപ്പിക്കുന്ന തുകയില്‍ നിന്ന് 3.35 രൂപ കര്‍ഷകന് നല്കും. ഇപ്പോള്‍ ലഭിക്കുന്ന 16 പൈസയ്ക്ക് പുറമേ 16 പൈസ കൂടി ക്ഷീരകര്‍ഷക സംഘങ്ങള്‍ക്ക് ലഭിക്കും. 16 പൈസ ക്ഷേമനിധി ബോര്‍ഡിനും 14 പൈസ മില്‍മയ്ക്കുമാണ് ലഭിക്കുക.
വില വര്‍ദ്ധിപ്പിക്കാനുള്ള മില്‍മയുടെ ശുപാര്‍ശയ്ക്ക് മന്ത്രിതല ചര്‍ച്ചയില്‍ നേരത്തെ തന്നെ അനുമതി ലഭിച്ചിരുന്നു.