Last Modified ചൊവ്വ, 5 മാര്‍ച്ച് 2019 (08:20 IST)
പാക്കിസ്ഥാന്റെ എഫ് 16 യുദ്ധ വിമാനത്തെ വീഴ്ത്തിയത് ഇന്ത്യയുടെ പുതിയ
മിഗ് 21 പോർവിമാനമാണെന്ന് സ്ഥിരീകരണം. ഇവയുടെ പ്രഹരശേഷി വർധിപ്പിക്കാൻ 1998 മുതൽ തന്നെ
ഇന്ത്യ നടപടി സ്വീകരിച്ചിരുന്നു. റഷ്യയുടെ സഹായത്തോടെ പലഘട്ടമായി ശേഷി വർധിപ്പിച്ചതിലൂടെ മിഗ് 21 വിമാനങ്ങൾ കൂടുതൽ കരുത്തു നേടിയതായി വ്യോമസേന വൃത്തങ്ങൾ അറിയിക്കുന്നു.
1998ൽ ഇന്ത്യയുടെ 12 മിഗ് 21 വിമാനങ്ങൾ, റഷ്യയിലെ നിഷ്നി നോവ്ഗോറോഡിലുള്ള സോകോൾ എയർക്രാഫ്റ്റ് പ്ലാന്റിൽ എത്തിച്ചാണു നവീകരിച്ചത്. നവീകരണം പൂർത്തിയാക്കിയ ‘മിഗ് 21 ബൈസൺ’ സേനയ്ക്കിപ്പോൾ ഇരട്ടി ആത്മവിശ്വാസമാണു നൽകുന്നത്.
പൈലറ്റുമാരുടെ മികവു കൂടി ചേരുന്നതു പ്രഹരശേഷി ഇരട്ടിയാക്കുമെന്നതിനു
അഭിനന്ദൻ വർധമാന്റെ പോരാട്ടവും സേന ചൂണ്ടിക്കാട്ടുന്നു. 1964 ലാണ് മിഗ് 21 ആദ്യമായി ഇന്ത്യൻ വ്യോമസേനയുടെ ഭാഗമായത്.