Sumeesh|
Last Modified വെള്ളി, 20 ഏപ്രില്‍ 2018 (15:37 IST)
കുട്ടികളെ ലൈംഗീകമായി ദുരുപയോഗം ചെയ്യുന്നവർക്ക് വധ ശിക്ഷ നൽകുന്ന നിയമ നിർമ്മാണത്തിന് കേന്ദ്ര സർക്കാർ തയ്യാറെടുക്കുന്നു. ഇതു സംബന്ധിച്ച് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ നിലപാടറിയിച്ചു. 12 വയസ്സിനു താഴെയുള്ള കുട്ടികളെ ലൈഗികമായി അതിക്രമിക്കുന്നവർക്ക് വധശിക്ഷ നൽകുന്ന തരത്തിലുള്ള നിയമ നിർമ്മാണത്തിനാണ് കേന്ദ്ര സർക്കാർ ഒരുങ്ങുന്നത്. ഇതിനായി പോക്സോ നിയമത്തിൽ ഭേതഗതി വരുത്തും.
സുപ്രീം കോടതിയിൽ ഈ ആവശ്യം ഉന്നയിച്ച് സമർപ്പിക്കപ്പെട്ട പൊതുതാൽപര്യ ഹർജ്ജിയിൽ കോടതി സർക്കാരിനോട് അഭിപ്രായം ആരാഞ്ഞിരുന്നു. ഇതിനു മറുപടിയായാണ് കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ നിലപാട് അറിയിച്ചത്. ഇതേ ആവശ്യമുന്നയിച്ച് സാമൂഹ്യ മാധ്യമങ്ങളിലും അല്ലാതെയും നിരവധിപേരാണ് രംഗത്തു വരുന്നത്.
കഠ്വ സംഭവത്തില്‍ പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന് നേരത്തെ കേന്ദ്ര മന്ത്രി മേനക ഗാന്ധിയും ആവശ്യമുന്നയിച്ചിരുന്നു. കഠ്വ സംഭവത്തിനെതിരെയുള്ള പ്രതിശേധങ്ങൾ രാജ്യത്ത് സ്രഷ്ടിച്ച പ്രത്യേഗ സാമൂഹികാവസ്ഥയും കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ രാജ്യത്ത് കൂടി വരുന്ന സാഹചര്യവും കണക്കിലെടുത്താണ് പുതിയ നിയമനിർമ്മാണത്തിന് കേന്ദ്ര സർക്കാർ തയ്യാറെടുക്കുന്നത്.