പാര്‍ട്ടി കോണ്‍ഗ്രസില്‍ കരട് രേഖ അവതരിപ്പിച്ചു; രാഷ്ട്രീയപ്രമേയ ചര്‍ച്ചയില്‍ കാരാട്ട് പക്ഷത്തിന് മുന്‍തൂക്കം

പാര്‍ട്ടി കോണ്‍ഗ്രസില്‍ കരട് രേഖ അവതരിപ്പിച്ചു; രാഷ്ട്രീയപ്രമേയ ചര്‍ച്ചയില്‍ കാരാട്ട് പക്ഷത്തിന് മുന്‍തൂക്കം

  12th cpm party congress , Cpm , Sitaram Yechury , Prakash Karat , സീതാറാം യെച്ചൂരി , കാരാട്ട് , സിപിഎം , പാർട്ടി കോണ്‍ഗ്രസ് , കേന്ദ്ര കമ്മിറ്റി
ഹൈദരാബാദ്| jibin| Last Modified വ്യാഴം, 19 ഏപ്രില്‍ 2018 (16:58 IST)
സിപിഎം പന്ത്രണ്ടാം പാര്‍ട്ടി കോണ്‍ഗ്രസില്‍ രാഷ്ട്രീയ പ്രമേയ ചര്‍ച്ചയില്‍ കാരാട്ട് പക്ഷത്തിന് മുന്‍തൂക്കം. മൂന്നു പേര്‍ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കൊപ്പം നിന്നപ്പോള്‍ 13 സംസ്ഥാനങ്ങളിലെ പ്രതിനിധികളില്‍ 10 പേരും കാരാട്ട് പക്ഷത്തിനൊപ്പം നിന്നു.

മഹാരാഷ്ട്ര, പശ്ചിമ ബംഗാള്‍, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്നുള്ള പ്രതിനിധികളാണ് യെച്ചൂരിക്കൊപ്പം നിന്നത്.

പാർട്ടി കോണ്‍ഗ്രസിൽ കരട് രാഷ്ട്രീയ പ്രമേയത്തിന്മേൽ ബദൽ രേഖ അവതരിപ്പിച്ചു. അതേസമയം, അവതരിപ്പിച്ച കരട് രാഷ്ട്രീയ പ്രമേയത്തിന്മേൽ നിരവധി ഭേദഗതികൾ കേന്ദ്ര കമ്മിറ്റിയിൽ ഉയർന്നു വന്നു.

രണ്ടു അഭിപ്രായങ്ങളും പാർട്ടി കോണ്‍ഗ്രസ് ചർച്ച ചെയ്യട്ടെ എന്നായിരുന്നു കേന്ദ്ര കമ്മിറ്റിയുടെ നിലപാട്.

കരട് രാഷ്ട്രീയ പ്രമേയത്തിന്മേൽ ഭേഗഗതി വേണമെന്ന് ആരെങ്കിലും ആവശ്യപ്പെട്ടാൽ വോട്ടെടുപ്പ് ഉണ്ടാകുമെന്ന് യെച്ചൂരി പറഞ്ഞു. രഹസ്യബാലറ്റാണ് വേണ്ടതെങ്കില്‍ അത് നാളെ വൈകിട്ട് നടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :