പര്‍വതങ്ങള്‍ മസ്താന്‍ ബാബുവിനെ കൊണ്ടുപോയി, എന്നെന്നേക്കുമായി

മസ്താന്‍ ബാബു, ഇന്ത്യ, പര്‍വ്വതാരോഹകന്‍
ന്യൂഡല്‍ഹി| VISHNU N L| Last Modified ശനി, 4 ഏപ്രില്‍ 2015 (12:29 IST)
ഇന്ത്യയുടെ പ്രശസ്ത പര്‍വ്വതാരോഹകനായ മല്ലി മസ്താന്‍ ബാബുവിന്റെ മൃതദേഹം ദക്ഷിണ അമേരിക്കയിലെ ആന്‍ഡിസ് പര്‍വതനിരകളില്‍ നിന്നും കണ്ടെടുത്തു. ബാബുവിനെ കഴിഞ്ഞ മാര്‍ച്ച് 24 മുതലാണ് കാണാതായത്. അര്‍ജന്റീനയയുടെയും ചിലിയുടെയും അതിര്‍ത്തിയിലുള്ള ആന്‍ഡസ് പര്‍വതത്തെ കീഴടക്കാനായി ഡിസംബര്‍ പതിനാറിനാണ് ബാബുവും സംഘവും യാത്ര തിരിച്ചത്. 21,748 അടി ഉയരത്തിലുള്ള ട്രെസ് ക്രുസെസില്‍ വരെ സംഘം എത്തി. തുടര്‍ന്ന് മറ്റുള്ളവരെ വിശ്രമിക്കാന്‍ വിട്ട് യാത്ര ചെയ്യാനുള്ള വഴിയെക്കുറിച്ച് മനസ്സിലാക്കാന്‍ ബാബു ഒറ്റയ്ക്ക് പോയി. പിന്നെ ബാബു തിരിച്ചെത്തിയില്ല.

ഇതേതുടര്‍ന്ന് ബാബുവിനെ കണ്ടുപിടിക്കാന്‍ സുഹൃത്തുക്കള്‍ ചേര്‍ന്നാരംഭിച്ച് 'റസ്ക്യു മസ്താന്‍ ബാബു എന്ന ഫെയ്സ്ബുക്ക് പേജിലൂടെയാണ് അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെടുത്ത വിവരം ലോകത്തെ അറിയിച്ചത്.
'പര്‍വതങ്ങള്‍ അവരുടെ പ്രിയപുത്രനെ തിരികെ കൊണ്ടുപോയി എന്നായിരുന്നു ഫെയ്സ്ബുക്ക് കുറിപ്പ്.

ആന്ധ്രാപ്രദേശിലെ നെല്ലൂര്‍ സ്വദേശിയായ ബാബു അതിവേഗത്തില്‍ പര്‍വതാരോഹണം നടത്തുന്നതില്‍ വിദഗ്ധനായിരുന്നു. ഏറ്റവും വേഗത്തില്‍, ഏറ്റവും കൂടുതല്‍ പര്‍വതങ്ങള്‍ താണ്ടിയ ലോകത്തിലെ ഏഴു പര്‍വതാരോഹകരില്‍ ഒരാളാണ്. അന്റാര്‍ട്ടിക്കയിലെ ഏറ്റവും ഉയര്‍ന്ന കൊടുമുടിയായ മൌണ്ട് വിന്‍സണ്‍ മാസിഫ് കീഴടക്കിയ ആദ്യ ഇന്ത്യക്കാരനാണ്. എവറസ്റ്റ് കൊടുമുടി കീഴടക്കിയ ആദ്യ ആന്ധ്രപ്രദേശുകാരനുമായിരുന്നു മല്ലി മസ്താന്‍ ബാബു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :