വിവാദപരാമർശം: നൂപുർ ശർമയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡൽഹിയിൽ വലിയ പ്രതിഷേധം

അഭിറാം മനോഹർ| Last Modified വെള്ളി, 10 ജൂണ്‍ 2022 (16:30 IST)
മുഹമ്മദ് നബിക്കെതിരായ വിവാദപരാമർശത്തിന്റെ പശ്ചാത്തലത്തിൽ ഡൽഹി ജമാ മസ്ജിദിന് സമീപം വെള്ളിയാഴ്ച വമ്പൻ പ്രതിഷേധം. കുട്ടികളുൾപ്പടെ ആയിരക്കണക്കിന് പേരാണ് പ്രതിഷേധത്തിൽ പങ്കെടുത്തത്.

വിവാദപരാമർശം നടത്തിയ നൂപുർ ശർമയെ ഉടനെ അറസ്റ്റ് ചെയ്യണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.പ്രതിഷേധക്കാരെ നീക്കം ചെയ്‌തെന്നും സ്ഥിതി നിയന്ത്രണവിധേയമാണെന്നും ഡൽഹി പോലീസ് അറിയിച്ചു.അതേസമയം, പ്രതിഷേധത്തിനുള്ള ആഹ്വാനം മസ്ജിദ് അധികൃതര്‍ നടത്തിയിരുന്നില്ലെന്ന് ജാമാ മസ്ജിദിലെ ഷാഹി ഇമാം മാധ്യമങ്ങളെ അറിയിച്ചു.

ഡൽഹിയിൽ മാത്രമല്ല ഉത്തരേന്ത്യയിലെ പലഭാഗങ്ങളിലും പള്ളികൾക്ക് പുറത്ത് വെള്ളിയാഴ്ച പ്രാര്‍ഥനയ്ക്കു ശേഷം പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :