പതിനെട്ടുകാരിയെ ഗര്‍ഭിണിയാക്കിയത് ഫേസ്‌ബുക്ക് സുഹൃത്തായ പിതാവ്

  ഫേസ്‌ബുക്ക് , പതിനെട്ടുകാരി , വിവാഹം , പ്രണയം , പിതാവ് , ഗര്‍ഭിണി
അമേരിക്ക (ഗ്രേറ്റ്‌ ലേക്ക്‌)| jibin| Last Modified ശനി, 17 ജനുവരി 2015 (17:51 IST)
ഫേസ്‌ബുക്ക് വഴി പ്രണയത്തിലായ പതിനെട്ട്കാരി വിവാഹം കഴിക്കാന്‍ തീരുമാനിച്ചത് സ്വന്തം പിതാവിനെ. അമേരിക്കയിലെ ഗ്രേറ്റ്‌ ലേക്ക്‌ മേഖലയിലാണ് സംഭവം നടന്നത്. യുവതി ഇപ്പോള്‍ മുപ്പത്താറുകാരനായ പിതാവില്‍ നിന്ന് ഗര്‍ഭണിയായിരിക്കുകയാണ്.

മകളെ ഗര്‍ഭിണിയായിരിക്കെയാണ്‌ മാനസീകാസ്വാസ്‌ഥ്യമുള്ള മാതാവില്‍ നിന്ന് പിതാവ് പിരിഞ്ഞത്‌. പെണ്‍കുട്ടി പിറന്നതോടെ അമ്മയ്ക്ക് രോഗം വര്‍ദ്ധിച്ചതോടെ കുട്ടിയെ രണ്ടു വയസ്സ്‌ വരെ മാതാവിന്റെ മാതാപിതാക്കള്‍ക്കൊപ്പം താമസിപ്പിക്കുകയായിരുന്നു. ഇതിനിടെയില്‍ പിതാവ് മകളെ കാണാന്‍ ശ്രമം നടത്തിയെങ്കിലും അമ്മയുടെ എതിര്‍പ്പ് മൂലം അഞ്ചാം വയസ്സോടെ സന്ദര്‍ശനങ്ങള്‍ അവസാനിക്കുകയായിരുന്നു.

പിന്നീട്‌ 12 വര്‍ഷത്തോളം പിതാവ്‌ മകളെ കാണാനെത്തിയതേയില്ല. പിന്നീട് തന്റെ ഭാര്യയേയും മകളെയും കാണാന്‍ ആഗ്രഹം ഉണ്ടെന്നും, ഒരുമിച്ച് ജീവിക്കാന്‍ ആഗ്രഹം താല്‍പ്പര്യം ഉണ്ടെന്നും പിതാവ് ഈ മെയില്‍ അയച്ചെങ്കിലും ഒന്നും നടന്നില്ല. ഇതിനിടെയില്‍ അമ്മ അനേകം പേരെ ഭര്‍ത്താക്കന്മാരാക്കുകയും. പലരുമായി കൂടെ താമസിക്കുകയും ചെയ്യുകയും ചെയ്തു.

ഇതിനിടെയില്‍ പിതാവിനെ കാണാനുള്ള ആഗ്രഹം മനസില്‍ തോന്നിയ പെണ്‍കുട്ടി ഫേസ്‌ബുക്ക് വഴി ശ്രമം നടത്തുകയും ഫേസ്‌ബുക്കില്‍ പരിചയപ്പെട്ട യുവ സുന്ദരനുമായി പരിഭവങ്ങള്‍ പറയുകയും ചെയ്തു. ഇതിനിടെ ഇരുവരും പ്രണയത്തിലാകുകയും ചെയ്തു. ഒരിക്കല്‍ ന്യൂജേഴ്‌സിയില്‍ വെച്ച് ഇരുവരും നേരിട്ട് കാണാന്‍ തീരുമാനിക്കുകയും കാണുകയും ചെയ്തു. തമ്മില്‍ കണ്ട ശേഷം അയാളുടെ വീട്ടില്‍ ഒരാഴ്‌ച താമസിക്കുകയും കിടപ്പറ പങ്കിടുകയും ചെയ്യുകയായിരുന്നു. മാസങ്ങള്‍ക്ക് ശേഷം താന്‍ ഗര്‍ഭിണിയാണെന്ന് മനസിലാക്കിയ പെണ്‍കുട്ടി ഫേസ്‌ബുക്ക് സുഹൃത്തിനെ വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയുമായിരുന്നു.

ഒടുവില്‍ കൊച്ചുമകള്‍ വിവാഹം കഴിക്കാന്‍ പോകുന്നയാളെ മാതാവിന്റെ ബന്ധുക്കള്‍ കണ്ടപ്പോഴാണ്‌ ഇവര്‍ പിതാവും പുത്രിയുമാണെന്ന്‌ തിരിച്ചറിഞ്ഞത്‌. വീട്ടുകാര്‍ എതിര്‍ത്തെങ്കിലും തന്റെ കന്യാകത്വം കവര്‍ന്നെടുത്ത് ഒരു കുഞ്ഞിനെ സമ്മാനിച്ച പിതാവിനെ തന്നെ വിവാഹം കഴിക്കാന്‍ പെണ്‍കുട്ടി തീരുമാനിക്കുകയുമായിരുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :