പനാജി|
സജിത്ത്|
Last Modified തിങ്കള്‍, 26 ഡിസംബര്‍ 2016 (08:49 IST)
നോട്ടുകള്‍ അസാധുവാക്കിയ തീരുമാനത്തിലെ നിലപാടിൽ മാറ്റം വരുത്തി പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍. രാജ്യം പൂര്‍ണമായി കാഷ് ലെസ്സാവുകയെന്ന കാര്യം അസാധ്യമാണ്. ഗോവയില്‍ പോലും ഈ പദ്ധതി പൂർണമായി നടപ്പാക്കാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി
രാജ്യത്തെപകുതി ശതമാനം ജനങ്ങൾ മാത്രമാണ് ഇതുവഴി ഡിജിറ്റൽ ഇടപാടുകളിലേക്ക് പോവുക. 50 ശതമാനം ആളുകള്‍ പണരഹിത സമ്പദ് വ്യവസ്ഥയിലേക്ക് മാറുകയെന്നത് രാജ്യത്തിന് വളരെയേറെ ഗുണകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാജ്യത്തെ പൂര്‍ണ്ണമായും കറന്‍സി രഹിതമാക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് ഇന്നലെയാണ് പ്രധാനമന്ത്രി മന്‍കി ബാത്തിലൂടെ അറിയിച്ചത്. അതിനുപിന്നാലെയാണ് പ്രതിരോധമന്ത്രിയുടെ ഈ പ്രതികരണം. ഗോവയെ രാജ്യത്തെ ആദ്യ ക്യാഷ്‍ലെസ് സംസ്ഥാനമായി പ്രഖ്യാപിക്കുമെന്നും അദ്ദേഹം മുമ്പ് പറഞ്ഞിരുന്നു.