സജിത്ത്|
Last Modified ബുധന്‍, 23 നവംബര്‍ 2016 (11:16 IST)
ഫിഫയുടെ ഗോൾ ഓഫ് ദി ഇയർ പുരസ്കാരത്തിനുള്ള അവസാനപട്ടികയിൽ നെയ്മറുടേയും മെസ്സിയുടേയും ഗോളുകൾ ഇടംപിടിച്ചു. കോപ്പ അമേരിക്ക ടൂര്‍ണമെന്റില്‍ യുഎസിനെതിരെ മെസ്സി നേടിയ തകര്‍പ്പന്‍ ഗോളും ബാർസക്കായി നെയ്മർ നേടിയ ഗോളുമാണ് അവസാന പത്തു ഗോളുകളുടെ ചുരുക്കപ്പട്ടികയിൽ ഇടംനേടിയത്.
വനിതകളുടെ അണ്ടർ 17 സൗത്ത് അമേരിക്കൻ ചാംപ്യൻഷിപ്പിലെ ഒരു ഗോളും മികച്ച ഗോളാകാകുന്നതിനു വേണ്ടി മൽസരിക്കുന്നുണ്ട്. സ്വീഡിഷ് ലീഗിൽ സൈമൺ സ്ക്രാബ് നേടിയ സ്കോർപിയോൺ കിക്ക് ഗോളാണു പട്ടികയിലെ മുഖ്യ ആകർഷണം. പുഷ്കാസിന്റെ പേരിലുള്ള ഈ ബഹുമതി ജനുവരി ഒൻപതിനാണ് പ്രഖ്യാപിക്കുക.