മന്‍‌മോഹന്‍ സിംഗ് ഇന്ന് രാജിവയ്ക്കും

ന്യൂഡല്‍ഹി| Last Modified ശനി, 17 മെയ് 2014 (08:38 IST)
പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്‌ ഇന്ന് രാജിവയ്‌ക്കും. ഇന്ന്‌ 12.45 നു രാഷ്‌ട്രപതി പ്രണബ്‌ മുഖര്‍ജിയെ സന്ദര്‍ശിച്ച്‌ അദ്ദേഹം രാജിക്കത്ത്‌ നല്‍കും. രാജിവയ്‌ക്കുന്നതിനു മുമ്പായി ഇന്നു രാവിലെ മന്‍മോഹന്‍ സിംഗ്‌ മന്ത്രിസഭയുടെ അവസാന യോഗം നടക്കും.

കോണ്‍ഗ്രസ് അതിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍‌വിയാണ് ഏറ്റുവാങ്ങിയിരിക്കുന്നത്. ഒരു സംസ്ഥാനത്തും രണ്ടക്കം കടക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞില്ല. കോണ്‍ഗ്രസിനും യു പി എയ്ക്കും ഏറ്റ പരാജയം ഏറെ ചിന്തിപ്പിക്കുന്നതാണെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വ്യക്തമാക്കിയിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :