അഭിറാം മനോഹർ|
Last Updated:
തിങ്കള്‍, 18 നവംബര്‍ 2019 (13:30 IST)
രാജ്യത്തെ സാമ്പത്തികതകർച്ചയുടെ മൂലകാരണങ്ങൾ നിരത്തി മുൻ പ്രധാനമന്ത്രിയും സാമ്പത്തിക വിദഗ്ധനുമായ മന്മോഹൻ സിങ്. ഒരു രാജ്യത്തിന്റെ
സമ്പത് വ്യവസ്ഥ അവിടത്തെ സമൂഹത്തിന്റെ കൂടെ പ്രതിഫലനമാണ്,ഇതിന്റെ അടിത്തറ എന്ന് പറയുന്നത് പരസ്പര വിശ്വാസവും ആത്മവിശ്വാസവുമാണ്. എന്നാൽ
ഇപ്പോൾ രാജ്യത്തിന്റെ
സാമൂഹികഘടന അവിശ്വാസത്തിലേക്കും ഭയത്തിലേക്കും മാറിയിരിക്കുന്നു മന്മോഹൻ സിങ് പറഞ്ഞു.
ഓരോ സംരംഭകരെയും പൗരന്മാരെയും വ്യവസായികളെയും രാജ്യത്തെ വഞ്ചിക്കുന്നവരെന്ന നിലയിലാണ് ഗവണ്മെന്റ് കാണുന്നതെന്നും ഈ സംശയം സമൂഹത്തിന്റെ കെട്ടുറപ്പ് നശിപ്പിച്ചതായും പറഞ്ഞ
മന്മോഹൻ സിങ്
ഈ അവിശ്വാസം സാമ്പത്തിക ഇടപാടുകളെ പ്രതികൂലമായി ബാധിക്കുന്നതായും കുറ്റപ്പെടുത്തി.
എല്ലാവരെയും അവിശ്വാസത്തിന്റെ കണ്ണുകളിലൂടെ നോക്കി സ്വയം രക്ഷകർ ചമഞ്ഞ് വിഡ്ഢിത്തരങ്ങളും,പൈശാചികവുമായ നടപടികളുമാണ്
സർക്കാർ കൈക്കൊള്ളുന്നത്. രാജ്യത്തിന്റെ സമ്പത് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാന്‍ അവിശ്വാസത്തിന്റെ സിദ്ധാന്തങ്ങൾ ഉപേക്ഷിക്കാൻ മോദി സർക്കാർ ഇനിയെങ്കിലും ശ്രമിക്കണമെന്നും മൻ മോഹൻ സിങ് ആവശ്യപ്പെട്ടു.