മംഗലാപുരം|
jibin|
Last Modified ചൊവ്വ, 10 ജൂണ്‍ 2014 (12:17 IST)
നിധിക്കുവേണ്ടി അച്ഛന്‍ ഒരുവയസുള്ള പെണ്‍കുഞ്ഞിനെ ബലി നല്‍കി. കര്‍ണാടകയിലെ ഗുല്‍ബര്‍ഗ ഫിറോസാബാദിലാണ് നിതിക്കായി ശിശുബലി നടന്നത്. ബിഹാര്‍ സ്വദേശിയായ ഫിറോസാബാദ് പള്ളി ഇമാമാണ് ബലി നല്‍കിയത്.
കുഞ്ഞിനെ ബലി നല്‍കിയാല്‍ ഫിറോസാബാദ് കോട്ടയ്ക്കുസമീപം ഭൂമിക്കടിയില്‍ ഒളിഞ്ഞിരിക്കുന്ന നിധി പുറത്തുവരുമെന്ന് ചില സിദ്ധന്‍മാര്‍ ഇമാമിനോട് പറഞ്ഞു. തുടര്‍ന്ന് ഇയാള്‍ സ്വന്തം മകളെത്തന്നെ ഇതിനായി ബലികൊടുക്കുകയായിരുന്നു. ഇതിന്റെഭാഗമായി പലയിടങ്ങളിലും പ്രതികള്‍ കുഴിച്ചുനോക്കിയതായും അദ്ദേഹം പറഞ്ഞു.
വീട്ടിനടുത്തുള്ള കാട്ടില്‍നിന്ന് അഴുകിയനിലയില്‍ മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇതിന് നരബലിയുമായി ബന്ധമുള്ളതായി മനസ്സിലായത്. ഈ പ്രശ്‌നത്തില്‍ രണ്ട് സബ് ഇന്‍സ്‌പെക്ടര്‍മാരടക്കം അഞ്ചുപേരെ സസ്‌പെന്‍ഡ്‌ചെയ്തതായി എസ്പി അറിയിച്ചു. മംഗലാപുരത്ത് നിധിക്കുവേണ്ടി ശിശുബലി നടത്തുന്നത് വ്യാപകമാണ്.