മംഗലാപുരം|
aparna shaji|
Last Modified ചൊവ്വ, 21 ജൂണ്‍ 2016 (13:17 IST)
മംഗലാപുരം കുന്ദാപുരത്തിനടുത്ത് വിദ്യാർത്ഥികളുമായി പോവുകയായിരുന്ന വാനിൽ സ്വകാര്യ ബസിടിച്ച് 8 വിദ്യാർത്ഥികൾ മരിച്ചു. 11 പേർക്ക് പരുക്കേറ്റു. ഇവരെ മണിപ്പാലിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ ആറ് പേരുടെ നില അതീവഗുരുതരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചിട്ടുണ്ട്.
ഇന്ന് രാവിലെയായിരുന്നു അപകടം. കുന്ദാപുര ബൈന്ദൂർ ഡോൺ ബോസ്കോ സ്കൂളിലെ വിദ്യാർത്ഥികളാണ് അപകടത്തിൽപ്പെട്ടത്. വിദ്യാർത്ഥികളുമായി പോവുകയായിരുന്ന വാനിലേക്ക് സ്വകാര്യ ബസ് വന്ന് ഇടിക്കുകയായിരുന്നു. അപകടത്തിൽ വാൻ പൂർണമായും തകർന്നു.
എട്ടു മുതൽ പത്തുവരെ ക്ലാസുകളിലെ 14 കുട്ടികളാണ് വാനിൽ ഉണ്ടായിരുന്നത്. അപകടത്തിൽ സംഭവസ്ഥലത്ത് വെച്ച് തന്നെ മൂന്ന് കുട്ടികൾ മരിച്ചിരുന്നു. രാവിലെ കനത്ത മഴയെതുടർന്ന് റോഡിലെ കാഴ്ച മങ്ങിയതാണ് വാഹനങ്ങൾ കൂട്ടിയിടിക്കാൻ കാരണമായതെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്.