വാഷിംഗ്ടണ്‍|
VISHNU.NL|
Last Modified ബുധന്‍, 27 ഓഗസ്റ്റ് 2014 (12:19 IST)
പാകിസ്ഥാന്‍ തീവ്രവാദികളുടെ സുരക്ഷിത പറുദീസയാണെന്ന് പെന്റഗണ്‍ പ്രസ് സെക്രട്ടറി ജോണ്‍ കിര്‍ബി അഭിപ്രായപ്പെട്ടു. തീവ്രവാദികള്‍ പാകിസ്ഥാനെ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്നത് ആ രാജ്യത്തിനും മറ്റ് രാങ്ങള്‍ക്കും ഭീഷണിയാണെന്നും അദ്ദേഹം പറഞ്ഞു.
പാകിസ്ഥാന്‍ സൈന്യം തീവ്രവാദികള്‍ക്കെതിരെ നടപടി സ്വീകരിക്കുന്നുണ്ടെങ്കിലും അവയ്ക്കൊന്നും സ്ഥിരതയില്ലെന്നും പെന്റഗണ്‍ ആരോപിച്ചു. പാകിസ്ഥാനുമായി ഈ വിഷയത്തില്‍ സഹകരിച്ച് പ്രവര്‍ത്തിക്കുമെന്നും ജോണ്‍ കിര്‍ബി പറഞ്ഞു.