തെരുവ് നായ്‌ക്കള്‍ പിറകെ വന്നാല്‍ മരത്തിന് പിന്നില്‍ ഒളിക്കണം: മേനക ഗാന്ധി

മേനക ഗാന്ധി , തെരുവ് നായ്‌ക്കള്‍ , കേന്ദ്രമന്ത്രി , ഫേസ്‌ബുക്ക്
ന്യൂഡല്‍ഹി| jibin| Last Updated: തിങ്കള്‍, 14 സെപ്‌റ്റംബര്‍ 2015 (18:50 IST)
കേരളത്തില്‍ തെരുവ് നായ്‌ക്കളുടെ ആക്രമം വര്‍ദ്ധിക്കുബോള്‍ വിചിത്രമായ മറുപടിയുമായി കേന്ദ്രമന്ത്രി മേനക ഗാന്ധി രംഗത്ത്. തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ നിന്നും രക്ഷ നേടാന്‍ മരം കണ്ടുപിടിക്കണമെന്നും. നായ്‌ക്കള്‍ ആക്രമകാരികളല്ലെന്നും അവര്‍ പറഞ്ഞു. ഫേസ്‌ബുക്കിലൂടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുമ്പോഴാണ് മന്ത്രി വിവാദപരാമര്‍ശം നടത്തിയത്.

സ്ത്രീ - പുരുഷ അസമത്വം ഇല്ലാതാക്കിയാൽ കുട്ടികൾക്കും സ്ത്രീകൾക്കും എതിരായ പുരുഷൻമാരുടെ അതിക്രമങ്ങൾക്ക് ഒരു പരിധിവരെ പരിഹാരം കാണാൻ സാധിക്കും. സമൂഹത്തില്‍ കുട്ടികൾക്കും സ്ത്രീകൾക്കും എതിരായ എല്ലാ അതിക്രമങ്ങൾക്കും പിന്നിൽ പുരുഷൻമാരാണെന്നും മേനക ഗാന്ധി പറഞ്ഞു.

പെണ്‍കുട്ടികളെ അപകടത്തില്‍ നിന്ന് രക്ഷിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കുന്നതിന് ജെൻഡർ ചാംപ്യൻസ് എന്ന പേരിൽ പദ്ധതി ആരംഭിച്ചിട്ടുണ്ട്. ഇത് കൂടാതെ സ്‌ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ തടയുന്നതിന് സര്‍ക്കരും നിരവധി പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ട്. രാജ്യത്തെ വിദ്യഭ്യാസ രീതികൾ കൂടുതൽ ലിംഗ സമത്വവും മൃഗങ്ങൾക്കു കൂടി പ്രാധാന്യം നൽകുന്ന രീതിയിലുള്ളതുമാകണം മേനകാ ഗാന്ധി പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :