ചാന്ദ്‌നി ചൌകിലെ നയാ ബസാറില്‍ സ്ഫോടനം; പൊട്ടിത്തെറിച്ചത് ദീപാവലിക്ക് ഒരുക്കിയ പടക്കങ്ങളെന്ന് സംശയം

ചാന്ദ്‌നി ചൌകിലെ നയാ ബസാറില്‍ സ്ഫോടനം

ന്യൂഡല്‍ഹി| Last Modified ചൊവ്വ, 25 ഒക്‌ടോബര്‍ 2016 (15:06 IST)
ഡല്‍ഹിയിലെ ചാന്ദ്‌നി ചൌകിലെ നയാ ബസാറില്‍ സ്ഫോടനം. അഞ്ചുപേര്‍ക്ക് പരുക്കേറ്റു. അതേസമയം, സ്ഫോടനത്തിനു പിന്നില്‍ ഭീകരാക്രമണത്തിനുള്ള സാധ്യതയില്ലെന്ന് പൊലീസ് പറഞ്ഞു. ക്രൈം ആന്‍ഡ് ഫോറന്‍സിക് ഡിപ്പാര്‍ട്‌മെന്റുകള്‍ സംഭവസ്ഥലത്തു നിന്ന് പരിശോധനയ്ക്കായി സാമ്പിളുകള്‍ എടുത്തു.

ചൊവ്വാഴ്ച രാവിലെയായിരുന്നു സ്ഫോടനം ഉണ്ടായത്. പടക്കങ്ങള്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടമായിരിക്കും ഇതെന്നാണ് പ്രാഥമിക നിഗമനം. സ്ഫോടനം നടന്ന സ്ഥലത്ത് പടക്കങ്ങള്‍ ഉള്‍പ്പെടെയുള്ള നിരവധി സ്ഫോടകവസ്തുക്കള്‍ കണ്ടെത്തിയിട്ടുണ്ട്.

ഡല്‍ഹി ഭീകരവാദവിരുദ്ധ സ്ക്വാഡ്, സ്പെഷ്യല്‍ സെല്‍ എന്നിവര്‍ സംഭവസ്ഥലത്ത് എത്തി.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :