കോഴിക്കോട്|
ഷാന്‍ സുബൈര്‍|
Last Modified ശനി, 7 ഡിസംബര്‍ 2019 (16:21 IST)
പീഡനക്കേസിൽ ബിജെപി എംഎൽഎ പ്രതിയായിട്ടും പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതികരിക്കുന്നില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇന്ത്യയെ വിശേഷിപ്പിക്കുന്നത് ബലാത്സംഗ തലസ്ഥാനമെന്നാണ് രാജ്യാന്തര മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നതെന്നും രാഹുല്‍ ഗാന്ധി.
രാജ്യത്ത് സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ വര്‍ധിക്കുകയാണ്. ജനം നിയമം കയ്യിലെടുക്കുന്നതിന് കാരണം രാജ്യം ഭരിക്കുന്നയാള്‍ അക്രമത്തില്‍ വിശ്വസിക്കുന്നത് കൊണ്ടാണെന്നും വയനാട് എം പി കൂടിയായ രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.
ഇന്ത്യയില്‍ സ്ത്രീകളെയും പെണ്‍കുട്ടികളെയും സംരക്ഷിക്കാന്‍ സാധിക്കാത്തത് എന്തുകൊണ്ടാണെന്നാണ് വിദേശരാജ്യങ്ങള്‍ ചോദ്യമുന്നയിക്കുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.