ലോക്ക് ഡൗൺ; സമയം കളയാൻ ലൂഡോ കളിച്ചു, എല്ലാ കളിയിലും പരാജയപ്പെടുത്തി; ഭാര്യയെ തല്ലിച്ചതച്ച് ഭർത്താവ്

അനു മുരളി| Last Updated: തിങ്കള്‍, 27 ഏപ്രില്‍ 2020 (14:01 IST)
ലോക്ക് ഡൗണിനെ തുടർന്ന് എല്ലാവരും വീടിനുള്ളിൽ തന്നെ കഴിയുകയാണ്. സമയം കളയുന്നതിനായി പലരും പല പ്രവൃത്തികളിൽ ഏർപ്പെടുകയാണ്. ചിലർ ഗെയിം കളിക്കുന്നു, മറ്റുചിലർ കൃഷി ചെയ്യുന്നു. ഇത്തരത്തിൽ ഗെയിം കളിച്ച് ഗെയിമിൽ തുടർച്ചയായി പരാജയപ്പെടുത്തിയ ഭാര്യയെ ഭര്‍ത്താവ് തല്ലിച്ചതച്ചതായി പരാതി. വഡോദരയിൽ 24കാരിയാണ് ഭർത്താവിന്റെ ക്രൂരപീഡനത്തിനു ഇരയായത്.

നട്ടെല്ലിന് ഗുരുതര പരുക്കേറ്റതിനെ തുടർന്ന് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഓൺലൈനില്‍ ലുഡോ ഗെയിം കളിക്കുമ്പോഴായിരുന്നു സംഭവം നടന്നത്. കളി ആരംഭിച്ച് തുടർച്ചയായ 4 കളിയിലും ഭാര്യ ഭർത്താവിനെ തോൽപ്പിച്ചു. തുടര്‍ച്ചയായി പരാജയപ്പെട്ട ദേഷ്യത്തില്‍ ഭര്‍ത്താവ് ഭാര്യയെ മര്‍ദ്ദിക്കാന്‍ തുടങ്ങി. ക്രൂരമായി മര്‍ദ്ദനമേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഭാര്യ അയാളെ മറികടന്നുവെന്നും, കുടുംബത്തിലെ ബുദ്ധിമാന്‍ അവന്‍ അല്ലെന്ന് അംഗീകരിക്കാന്‍ ബുദ്ധിമുട്ടായതാണ് മര്‍ദ്ദനത്തിന് അദ്ദേഹത്തെ പ്രേരിപ്പിച്ചത്. ശാരീരിക പീഡനം കുറ്റകരമാണെന്നും പോലീസിൽ പരാതിപ്പെട്ടാൽ അറസ്റ്റ് ചെയ്യാമെന്നും കൗൺസിലർ യുവാവിന് മുന്നറിയിപ്പ് നൽകി. ഇനി ആവര്‍ത്തിക്കില്ലെന്നും തനിക്ക് തെറ്റ് പറ്റിയതാണെന്നും യുവാവ് പറഞ്ഞതായി കൗൺസിലർ വ്യക്തമാക്കി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :