'ഉത്തരവാദിത്വത്തോടെ പെരുമാറൂ'; ചിന്തിപ്പിക്കുന്ന ചിത്രവുമായി മമ്മൂട്ടി

അനു മുരളി| Last Modified ബുധന്‍, 25 മാര്‍ച്ച് 2020 (18:29 IST)
കൊവിഡ് 19നെ പ്രതിരോധിക്കാൻ വീട്ടിനുള്ളിൽ സുരക്ഷിതരായി ഇരിക്കുക എന്ന ഒറ്റ വഴിയെ ബലമായി പിടിച്ചിരിക്കുകയാണ് ഇന്ത്യ. ഇതിന്റെ ഭാഗമായി രാജ്യമെങ്ങും ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ് സര്‍ക്കാര്‍. എന്നാല്‍ വിലക്ക് മറികടന്ന് പലരും നഗരത്തിലിറങ്ങുന്നതും കാണാം.

പൊതുജനങ്ങളുടെ സഹകരണം ഉണ്ടെങ്കിൽ മാത്രമേ ഈ മഹാമാരിയേ ചെറുക്കാനാകൂ. ഇപ്പോഴും കാര്യത്തിന്റെ ഗൗരവം മനസിലാകാതെ അലംഭാവം കാണിക്കുന്ന മനുഷ്യർ ഉണ്ട്. നടൻ മമ്മൂട്ടി ഫെയ്സ്ബുക്കിൽ പങ്കുവച്ച ഒരു ചിത്രം നമ്മളെ അത്തരത്തിൽ ചിന്തിപ്പിക്കുന്നതാണ്.

''ഉത്തരവാദിത്തത്തോടെ പെരുമാറൂ'' എന്ന തലക്കെട്ടോടെ ലംഘനം മറികടന്ന് പുറത്തിറങ്ങിയ ആളുകളെ പൊലീസുകാർ തടയുന്നതും അവരോട് കൈകൂപ്പി തിരികെ പോകാൻ ആവശ്യപ്പെടുകയും ചെയ്യുന്ന ചിത്രമാണ് മമ്മൂട്ടി പങ്കുവെച്ചത്. ഇതേ ചിത്രം നടൻ അജു വർഗീസും പങ്കുവെച്ചിട്ടുണ്ട്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :