'ഇങ്ങനെ ഒന്നും ചെയ്യരുത്, തകരുന്നത് കോടിക്കണക്കിന് പേരുടെ അധ്വാനമാണ്'- അപേക്ഷയുമായി മഞ്ജു വാര്യർ

അനു മുരളി| Last Modified ബുധന്‍, 25 മാര്‍ച്ച് 2020 (14:34 IST)
കൊവിഡ് 19നെ പ്രതിരോധിക്കാൻ വീട്ടിനുള്ളിൽ സുരക്ഷിതരായി ഇരിക്കുക എന്ന ഒറ്റ വഴിയെ ബലമായി പിടിച്ചിരിക്കുകയാണ് ഇന്ത്യ. ഇതിന്റെ ഭാഗമായി രാജ്യമെങ്ങും ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ് സര്‍ക്കാര്‍. എന്നാല്‍ വിലക്ക് മറികടന്ന് പലരും നഗരത്തിലിറങ്ങുന്നതും കാണാം.

ഈ സാഹചര്യത്തില്‍ ആരും പുറത്തിറങ്ങരുതെന്ന് അപേക്ഷിച്ച് എത്തിയിരിക്കുകയാണ് നടി മഞ്ജു വാര്യര്‍. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിട്ടും ആളുകള്‍ പുറത്തിറങ്ങുന്നത് കാണുമ്പോള്‍ സങ്കടമുണ്ടെന്നും ഇങ്ങനെയൊന്നും ചെയ്യരുതെന്നും നടി മഞ്ജ് വാര്യർ അപേക്ഷിക്കുന്നു. നമുക്ക് വേണ്ടി രാവും പകലും കഷ്ടപ്പെടുന്ന കോടിക്കണക്കിന് ആളുകളുണ്ടെന്നും താരം പറയുന്നു. ദയവ് ചെയ്ത് ആരും പുറത്തിറങ്ങരുതെന്നും താരം അപേക്ഷിക്കുന്നു.

മരുന്നും മറ്റ് അവശ്യസാധനങ്ങളും വാങ്ങാന്‍ പുറത്ത് പോകാം. പക്ഷെ വെറുതെ പുറത്തു പോകുമ്പോള്‍ തകർന്നു പോകുന്നത് കോടിക്കണക്കിന് പേരുടെ അധ്വാനമാണ്. തോറ്റു പോയാല്‍ നമ്മളെ കാത്തിരിക്കുന്നത് വലിയ ദുരന്തമാണെന്നും മഞ്‍ജു പറഞ്ഞു. ഒരുമിച്ച് നില്‍ക്കേണ്ട സമയമാണെന്നും വൈറസിന്റെ വ്യാപനം തടയുക ഓരോരുത്തരുടേയും ഉത്തരവാദിത്തമാണെന്നും മഞ്ജു പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :