7 കോടിയുടെ ഹാഷിഷുമായി അറസ്റ്റിലായി മലയാളി ദമ്പതികൾ, ജാമ്യത്തിലിറങ്ങി വീണ്ടും കച്ചവടം

അഭിറാം മനോഹർ| Last Modified വ്യാഴം, 17 നവം‌ബര്‍ 2022 (18:50 IST)
കഴിഞ്ഞ മാർച്ചിലാണ് 7 കോടി രൂപ വിലമതിക്കുന്ന 12 കിലോഗ്രാം ഹാഷിഷ് ഓയിലുമായി മലയാളികളായ ടാറ്റൂ ആർട്ടിസ്റ്റ് ദമ്പതികൾ പിടിയിലായത്. കോട്ടയം സ്വദേശി സിഗിൽ വർഗീസ് മാമ്പറമ്പിൽ (32), കോയമ്പത്തൂർ സ്വദേശി വിഷ്ണു പ്രിയ (22) എന്നീ ദമ്പതികളെയാണ് ബംഗളൂരു പൊലീസിന്‍റെ സെൻട്രൽ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.

ജാമ്യത്തിലിറങ്ങിയ ദമ്പതികളെ മയക്കുമരുന്ന് കച്ചവടം നടത്തിയതിന് വീണ്ടും അറസ്റ്റ് ചെയ്തിരിക്കുകയാണ് ബെംഗളൂരു പോലീസ്.നോർത്ത് ബെംഗളൂരുവിലെ കോതനൂരിൽ വാടകയ്ക്ക് വീടെടുത്ത് താമസിച്ചുവരുകയായിരുന്നു ഈ ദമ്പതികള്‍. പരപ്പന അഗ്രഹാരയിൽ മയക്കുമരുന്ന് ഇടപാട് നടത്തിയതിനാണ് തിങ്കളാഴ്ച ഇവരെ അറസ്റ്റ് ചെയ്തത്.


ബെംഗളൂരുവിലെ സ്വകാര്യ കോളേജില്‍ ഒന്നിച്ച് പഠിച്ചവരാണ് വിഷ്ണുപ്രിയയും സിഗിലും. പിന്നീട് ഇരുവരും വാടക വീടെടുത്ത് ടാറ്റൂ ആര്‍ട്ടിസ്റ്റുകളായി പ്രവർത്തിച്ചുവരികയായിരുന്നു. ടാറ്റൂയിങ്ങിൻ്റെ മറയിലാണ് ഇവർ കച്ചവടം നടത്തിയിരുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :