ന്യൂഡല്‍ഹി|
Last Modified ചൊവ്വ, 13 ഒക്‌ടോബര്‍ 2015 (18:05 IST)
രാജ്യത്ത്
ഉടലെടുത്തിരിക്കുന്ന്ന ഫാസിസ്റ്റ് പ്രവണതകളിലും അതില്‍ കേന്ദ്രം പുലര്‍ത്തുന്ന മൌനത്തിലും പ്രതിഷേധിച്ച് സാഹിത്യകാരന്‍മാരും കേന്ദ്ര സാഹിത്യ അക്കാഡമി പുരസ്കാരങ്ങള്‍ തിരിച്ചു നല്‍കുന്നതിനിടെ പ്രകോപനകരമായ പ്രസ്താവനയുമായി സാംസ്കാരിക മന്ത്രി മഹേഷ് ശര്‍മ. എഴുതാന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളതെന്ന തോന്നലുണ്ടെങ്കില്‍ സാഹിത്യകാരന്‍മാര്‍ ആദ്യം എഴുത്ത് നിര്‍ത്തട്ടെയെന്നും അപ്പോള്‍ നോക്കാമെന്നും മന്ത്രി പറഞ്ഞു.
എഴുത്തുകാര്‍ എഴുത്തുകാര്‍ക്ക് നല്‍കുന്നതാണ് ഈ പുരസ്കാരമെന്നും ഇതുമായി കേന്ദ്ര സര്‍ക്കാരിന് യാതൊരു ബന്ധവുമില്ലെന്നും വ്യക്തമാക്കിയ മന്ത്രി പുരസ്കാരങ്ങള്‍ തിരികെ നല്‍കാനുള്ള തീരുമാനം വ്യക്തിഗതമാണെന്നും കൂട്ടിച്ചേര്‍ത്തു.