ഡല്‍ഹി തെരഞ്ഞെടുപ്പില്‍ ബിജെപി കള്ളവോട്ട് ചെയ്യും: ആം ആദ്മി

 ബിജെപി , അരവിന്ദ് കേജിരിവാള്‍ , ഡല്‍ഹി , തെരഞ്ഞെടുപ്പ്
ന്യൂഡല്‍ഹി| jibin| Last Modified ശനി, 25 ഒക്‌ടോബര്‍ 2014 (15:52 IST)
ഡല്‍ഹിയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായതോടെ ബിജെപി കള്ളവോട്ട് ചെയ്യാനും, ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകരുടെ പേരുകള്‍ വോട്ടര്‍പട്ടികയില്‍ നിന്ന് നീക്കം ചെയ്യാനും ശ്രമം നടത്തുന്നതായി അരവിന്ദ് കേജിരിവാള്‍.

നിയമസഭാ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ബിജെപി വ്യാപകമായ പ്രവര്‍ത്തനം നടത്തുകയാണ്. ഒരു പ്രമുഖ ബിജെപി നേതാവ് ഓരോ മണ്ഡലത്തിലും 5000 കള്ളവോട്ടുകള്‍ സംഘടിപ്പിക്കാന്‍ എംഎല്‍എമാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും കേജിരിവാള്‍ വ്യക്തമാക്കി. ആയിരത്തി അഞ്ഞൂറ് രൂപയാണ് ഓരോ കള്ളവോട്ടിനും ബിജെപി നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വോട്ടര്‍പട്ടികയില്‍ നിന്നും ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകരുടെ പേരുകള്‍ നീക്കം ചെയ്യുന്നയാള്‍ക്ക് ഒരു പേരിന് 200 രൂപാ വീതം കൈക്കൂലി നല്‍കാനാണ് ബിജെപിയുടെ നീക്കമെന്നും കേജിരിവാള്‍ പറഞ്ഞു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി പാര്‍ട്ടി തിങ്കളാഴ്ച തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :