മഹാരാഷ്ട്രയില്‍ സ്‌കൂളുകള്‍ തുറക്കുന്നു

ശ്രീനു എസ്| Last Updated: ശനി, 7 നവം‌ബര്‍ 2020 (13:04 IST)
മഹാരാഷ്ട്രയില്‍ സ്‌കൂളുകള്‍ തുറക്കുന്നു. ഈമാസം 23നാണ് സ്‌കൂളുകള്‍ തുറക്കാന്‍ തീരുമാനിച്ചിട്ടുള്ളത്. വിദ്യാഭ്യാസ മന്ത്രി ഹര്‍ഷ ഗെയ്ക്ക് വാദാണ് ഇക്കാര്യം അറിയിച്ചത്. ഒന്‍പതുമുതലുള്ള ക്ലാസുകളാണ് തുറക്കുന്നത്.

നേരത്തേ കുട്ടികള്‍ക്ക് ക്ലാസുകള്‍ നഷ്ടമായതിനെ തുടര്‍ന്ന് സര്‍ക്കാര്‍ എസ്എസ്എല്‍സി പരീക്ഷകളുടെ സിലബസ് 25ശതമാനം കുറച്ചിരുന്നു. നിലവില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ നടക്കുന്നുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :