അർണാബ് ഗോസ്വാമിയുടെ ആരോഗ്യസ്ഥിതിയിൽ ആശങ്കയുണ്ടെന്ന് മഹാരാഷ്ട്ര ഗവർണർ

അഭിറാം മനോഹർ| Last Modified തിങ്കള്‍, 9 നവം‌ബര്‍ 2020 (15:33 IST)
ആത്മഹത്യാ പ്രേരണക്കേസിൽ ജുഡിഷ്യൽ റിമാൻഡിൽ കഴിയുന്ന റിപ്പബ്ലിക് ടിവി ചീഫ് അർണാബ് ഗോസ്വാമിയുടെ ആരോഗ്യസ്ഥിതിയിൽ ആശങ്കയറിയിച്ച് ഭഗത് സിങ് കോഷ്യാരി. ജയിലിൽ വെച്ച് താൻ ആക്രമിക്കപ്പെട്ടുവെന്ന് അർണാബ് വെളിപ്പെടുത്തിയതിന് പിന്നാലെയാണ് ഗവർണർ മഹാരാഷ്ട്ര സർക്കാരിനെ ആശങ്കയറിയിച്ചത്.

ഇക്കാര്യവുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖുമായി ഗവര്‍ണര്‍ സംസാരിച്ചു. കുടുംബാംഗങ്ങളെ കാണാന്‍ അര്‍ണബിനെ അനുവദിക്കണമെന്നും ഗവര്‍ണര്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. അലിബാഗിലെ താത്‌കാലിക ജയിലിൽ അർണാബ് അനധികൃതമായി മൊബൈൽ ഫോൺ ഉപയോഗിച്ചതിനെ തുടർന്ന് ഞായറാഴ്ചയാണ് അര്‍ണബിനെ തലോജ ജയിലിലേക്ക് മാറ്റിയത്. ജയിലിൽ തനിക്കെതിരെ ആക്രമണമുണ്ടായെന്നും തന്റെ ജീവൻ അപകടത്തിലാണെന്നും അര്‍ണബ് തലോജ ജയിലിലേക്ക് കൊണ്ടുപോകുന്നതിനിടെ പോലീസ് വാനില്‍ വച്ച് ആരോപിച്ചിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :