മഹാരാഷ്ട്രയില്‍ നാലുമന്ത്രിമാര്‍ക്ക് കൊവിഡ്; ബിജെപി വിട്ട് എന്‍സിപിയില്‍ ചേര്‍ന്ന ഏകനാഥ് ഖഡ്‌സെക്ക് രണ്ടാമതും കൊവിഡ്

ശ്രീനു എസ്| Last Updated: വെള്ളി, 19 ഫെബ്രുവരി 2021 (14:35 IST)
മഹാരാഷ്ട്രയില്‍ നാലുമന്ത്രിമാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആരോഗ്യമന്ത്രി രാജേഷ് തോപ്പെ, ജലവിഭവ മന്ത്രി ജയന്ത് പാട്ടീല്‍, ആരോഗ്യ വകുപ്പ് സഹമന്ത്രി ബാച്ചു കാഡു, ഭക്ഷ്യമന്ത്രി രാജേന്ദ്ര ശിങ്‌ഹെ എന്നിവര്‍ക്കാണ് വ്യാഴാഴ്ച കൊവിഡ് സ്ഥിരീകരിച്ചത്. അതേസമയം ബിജെപി വിട്ട് എന്‍സിപിയില്‍ ചേര്‍ന്ന ഏകനാഥ് ഖഡ്‌സെക്ക് രണ്ടാമതും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം മുബൈയില്‍ 736 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കൂടാതെ രോഗം മൂലം നാലുപേര്‍ മരണപ്പെടുകയും ചെയ്തു. മുംബൈയില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :