മാഗിയുടെ പരസ്യത്തിൽ അഭിനയിച്ചതിന് അമിതാഭ് ബച്ചനെതിരെ എഫ്ഐആർ റജിസ്റ്റർ ചെയ്തു

VISHNU N L| Last Modified വെള്ളി, 5 ജൂണ്‍ 2015 (17:32 IST)
മാഗി നൂഡില്‍‌സിന്റെ പരസ്യത്തിൽ അഭിനയിച്ചതിന്റെ പേരിൽ ബോളിവുഡ് താരം അമിതാഭ് ബച്ചനെതിരെ റജിസ്റ്റർ ചെയ്തു. പ്രീതി സിന്റയ്ക്കും നെസ്‍‍ലെ അധികൃതർക്കെതിരെയും കേസും എടുത്തിട്ടുണ്ട്. ബിഹാറിലെ മുസഫർപൂർ പൊലീസാണ് എഫ്ഐആർ റജിസ്റ്റർ ചെയ്തിരിക്കുന്നത്.

മാഗി നൂഡില്‍‌സിന്റെ പരസ്യത്തിൽ അഭിനയിച്ച അമിതാഭ് ബച്ചൻ, മാധുരി ദീക്ഷിത്, പ്രീതി സിന്റ എന്നിവർക്കു മദ്രാസ് ഹൈക്കോടതി മധുര ബെഞ്ച് നോട്ടീസയച്ചിരുന്നു. എന്നാൽ, പരസ്യത്തിൽ അഭിനയിച്ചതിന്റെ പേരിൽ തനിക്കെതിരെ കേസെടുത്തത് വിചിത്രമാണെന്നു ബോളിവുഡ് താരം പ്രീതി സിന്റ പ്രതികരിച്ചു. 12 വർഷം മുൻപാണ് പരസ്യത്തിൽ അഭിനയിച്ചത്. ഇപ്പോഴത്തെ മാഗിക്ക് വേണ്ടി പരസ്യം ചെയ്തിട്ടില്ല. പിന്നെ എങ്ങിനെയാണ് തനിക്ക് ഉത്തരവാദിത്തമുണ്ടാവുകയെന്നും പ്രീതി ചോദിക്കുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :