ന്യൂഡല്‍ഹി|
Sajith|
Last Modified ബുധന്‍, 13 ജനുവരി 2016 (16:01 IST)
നെസ്‌ലെയുടെ മാഗി നൂഡില്‍സിലെ മായം സംബന്ധിച്ച കേസില്‍ മൈസൂരിലെ സര്‍ക്കാര്‍ ലാബിനോട് സുപ്രീംകോടതി
വിശദീകരണം തേടി. ലെഡും മോണാസോഡിയം റൂട്ടമേറ്റ് ആസിഡും (എം എസ് ജി) നൂഡില്‍സില്‍ ചേര്‍ത്തിരിക്കുന്നത് അനുവദനീയമായ അളവില്‍ തന്നെയാണോ എന്ന് ലാബ് വ്യക്തമാക്കണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടു.
മാഗിയില്‍ ചേര്‍ത്തിരിക്കുന്ന ലെഡിന്റെ അളവ് ഭക്ഷ്യസുരക്ഷാ നിയമം അനുസരിച്ചാണെന്ന് നെസ്‌ലെ നേരത്തെ കോടതിയില്‍ പറഞ്ഞിരുന്നു. മറ്റു ചേരുവകള്‍ സംബന്ധിച്ചും വിശദമായ പരിശോധന ആവശ്യമാണെന്ന്
കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചിരുന്നു.
ഈ സാഹചര്യം കണക്കിലെടുത്താണ്
കേസില്‍ ഇടക്കാല വിധി നല്‍കാതെ ജസ്റ്റീസ് ദീപക് വര്‍മ്മ അധ്യക്ഷനായ ബെഞ്ച് ലാബിന്റെ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. വരുന്ന ഏപ്രില്‍ അഞ്ചിന് ഈ കേസ് വീണ്ടും പരിഗണിക്കും.