‘അത് പരസ്‌പര സമ്മതത്തോടെയുള്ള ബന്ധം‘ മാധ്യമ പ്രവർത്തകയുടെ ആരോപണം തള്ളി എം ജെ അക്ബർ

Sumeesh| Last Modified വെള്ളി, 2 നവം‌ബര്‍ 2018 (19:16 IST)
20 വർഷങ്ങൾക്ക് മുൻപ് തന്നെ മാനഭംഗപ്പെടുത്തി എന്ന പല്ലവി ഗൊഗോയ്‌യുടെ വാദത്തെ തള്ളി എം ജെ അക്ബർ. ഇരുവരും തമ്മിലുണ്ടായിരുന്നത് പരസ്‌പര സമ്മതത്തോടെയുള്ള ബന്ധമായിരുന്നു എന്നും മാധ്യമപ്രവർത്തക കള്ളം പറയുകയാണെന്നും എം ജെ അക്ബർ വാർത്താ ഏജൻസിയായ എ എൻ ഐയോട് പ്രതികരിച്ചു.

ഇരുപത് വർഷങ്ങൾക്ക് മുൻപ് അക്ബർ എഡിറ്റർ ഇൻ ചീഫ് ആയിരുന്ന ഏഷ്യൻ ഏജിൽ ജോലിചെയ്യുമ്പോൾ
അക്ബർ തന്നെ മാനഭംഗപ്പെടുത്തി എന്ന് പല്ലവി ഗൊഗോയ് എന്ന മധ്യമപ്രവർത്തക

വാഷിങ്ടൺ പോസ്റ്റിൽ എഴുതി. അക്ബർ തന്റെ വസ്ത്രങ്ങൾ ബലം പ്രയോഗിച്ച് അഴിച്ചുമാറ്റിയെന്ന് പല്ലവിൽ കുറിപ്പിൽ വ്യക്തമാക്കുന്നു.

അക്ബറിനെക്കുറിച്ചുള്ള ആരോപണങ്ങൾ വായിച്ചപ്പോൾ തലകറങ്ങുന്നതുപോലെ തോന്നി. അരോപണങ്ങൾ വായിച്ച ഉടനെ എന്റെ ദുരനുഭവത്തെക്കുറിച്ചറിയാവുന്ന ഇന്ത്യയിലെ രണ്ട് സുഹൃത്തുക്കളെ വിളിച്ച് കാര്യങ്ങൾ അന്വേഷിച്ചു. ഇരുപത് വർഷം മനസിൽ അടക്കിപ്പിടിച്ച കാര്യമാണ് തുറന്നുപറയുന്നത് എന്ന് പല്ലവി കുറിപ്പിൽ വ്യക്തമാക്കുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :