‘ടോറോ‘ എസ് യു വിയെ വിപണിയിലെത്തിക്കാനൊരുങ്ങി ഫിയറ്റ്

Sumeesh| Last Modified വെള്ളി, 2 നവം‌ബര്‍ 2018 (18:07 IST)
സെവൻ സീറ്റർ എസ് യു വി ‘ടോറോ‘യെ വിപണിയിലെത്തിക്കാനൊരുങ്ങി ഇറ്റാലിയൻ വാഹന നിർമാതാക്കളായ ഫിയറ്റ്, ഏഷ്യൻ, യൂറോപ്പ് വിപണിയിലേക്കാണ് വാഹനത്തെ ഫിയറ്റ് ആദ്യം എത്തിക്കുക എന്നാണ് റിപ്പോർട്ടുകൾ.

2.0 ലിറ്റര്‍ ടൈഗര്‍ഷാര്‍ക്ക് ഫ്‌ളെഷ്, 2.0 ലിറ്റര്‍ മള്‍ട്ടിജെറ്റ് ഡീസല്‍ എന്നീ എന്‍ജിനുകളിലാണ് ടോറൊ പുറത്തിറക്കുന്നത്. സിക്സ് സ്പീഡ് ടോര്‍ക്ക് കണ്‍വേര്‍ട്ടര്‍, നയൻ സ്പീഡ് ഓട്ടോമാറ്റിക് എന്നീ ഗിയര്‍ബോക്‌സുകളിലും ടോറോ അന്താരാഷ്ട്ര വിപണിയിലെത്തും.

അതേസമയം ടോറോയെ ഇന്ത്യൻ വിപണിയിൽ എത്തിച്ചേക്കില്ല. ഇന്ത്യൻ വിപണിയിലേക്ക് മറ്റൊരു സെവൻ സീറ്റർ എസ് യു വി അവരിപ്പിക്കാനാണ് ഫിയറ്റ് ലക്ഷ്യമിടുന്നത്. 2021ഓടെ ഈ വാഹനത്തെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചേക്കും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :