ഹൈദരാബാദ്|
VISHNU N L|
Last Modified ശനി, 14 നവംബര്‍ 2015 (19:03 IST)
വാര്‍ഷിക വരുമാനം പത്തു ലക്ഷത്തിന് മുകളിലുള്ള കുടുംബങ്ങളുടെ എല്‍.പി.ജി സബ്സിഡി നിര്‍ത്തലാക്കാന്‍ കേന്ദ്ര നീക്കം.
ഇത്തരക്കാര്‍ക്ക് സബ്സിഡിയുടെ ആവശ്യമില്ലെന്നും, ഇവകൂടി പാവപ്പെട്ടവര്‍ക്ക് നല്‍കാനാണ് തീരുമാനമെന്നും കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു വ്യക്തമാക്കി.
ഫെഡറേഷന് ഓഫ് ആന്ധ്രാപ്രദേശ് ആന്‍ഡ് തെലുങ്കാന ചേംബേഴ്സ് ഓഫ് കൊമേഴ്സ് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കവെയാണ് നായിഡു ഇക്കാര്യം വ്യക്തമാക്കിയത്.
വികസനവും ദാരിദ്ര നിര്‍മാര്‍ജനവുമാണ് കേന്ദ്ര ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.