സമയം ചിലവഴിക്കാനുള്ള സ്ഥലമാണോ കോടതി? താമസിച്ചെത്തിയ അഭിഭാഷകന് രൂക്ഷവിമർശനം

സമയം ചിലവഴിക്കാനുള്ള സ്ഥലമാണോ കോടതി? താമസിച്ചെത്തിയ അഭിഭാഷകന് രൂക്ഷവിമർശനം

ന്യൂഡ‌ൽഹി| aparna shaji| Last Modified വ്യാഴം, 7 ഏപ്രില്‍ 2016 (17:36 IST)
വരൾച്ച ബാധിച്ച സംസ്ഥാനങ്ങളിലെ ദുരിതാശ്വാസം സംബന്ധിച്ച ഹർജി പരിഗണിക്കവെ വൈകിയെത്തിയ അഭിഭാഷകന് സുപ്രിംകോടതിയുടെ രൂക്ഷവിമർശനം. വരള്‍ച്ചാ ദുരിതാശ്വാസം വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് ആം ആദ്മി പാര്‍ട്ടി നേതാവ് യോഗേന്ദ്ര യാദവ് നൽകിയ ഹർജി കോടതിയിൽ പരിഗണിക്കവെയാണ് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഹാജരായിട്ടില്ലെന്ന് അറിഞ്ഞ കോടതി വൈകിയെത്തിയ അഭിഭാഷകനെ ശകാരിച്ചത്.

കോടതിയെന്താ തൊഴുത്താണോ? സമയം കളയാൻ വേണ്ടി വാച്ചും നോക്കിയിരിക്കുന്നവരാണോ ഞങ്ങ‌ൾ എന്നുമാണ് ജഡ്ജി അഭിഭാഷകനോട് ചോദിച്ചത്. സമയം വിലപ്പെട്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹർജി പരിഗണിക്കവേ, സംസ്ഥാനങ്ങ‌ളിലെ വരൾച്ചാ ദുരിതാശ്വാസവുമായി ബന്ധപ്പെട്ട് സർക്കാർ സ്വീകരിച്ച നടപടികളുടെ വിശദ വിവരമടങ്ങിയ റിപ്പോർട്ട് ഹാജരാക്കാൻ കോടതി നിർദ്ദേശിച്ചു.

കൊടുത്തുതീർക്കേണ്ട ഫണ്ടുകൾ അനുവദിക്കാതേയും തൊഴിൽ സുരക്ഷയുമായി ബന്ധപ്പെട്ട പാരിതോഷികങ്ങ‌ളും സ്കീമികളും നടപ്പിലാക്കാതെ സംസ്ഥാനങ്ങ‌ളെ കേന്ദ്ര സർക്കാർ കഷ്ടപ്പെടുത്തുകയാണെന്നും ഇതുവഴി സംസ്ഥാനങ്ങ‌ളിൽ വരൾച്ച വർദ്ധിക്കുകയാണെന്നും യോഗേന്ദ്ര യാദവ് നൽകിയ ഹർജിയിൽ വ്യക്തമാക്കുന്നുണ്ട്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :