ജലനിരപ്പ് 142 അടിയാക്കണം, ചോര്‍ച്ചകള്‍ നിസാരം: മേല്‍നോട്ടസമിതി

മുല്ലപ്പെരിയാര്‍ അണക്കെട്ട് , തമിഴ്‌നാട് , കേരളം , സുപ്രിംകോടതി
കുമളി| jibin| Last Modified ചൊവ്വ, 1 ഡിസം‌ബര്‍ 2015 (10:24 IST)
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയാക്കാന്‍ സുപ്രിംകോടതി നിയോഗിച്ച മേല്‍നോട്ടസമിതി തീരുമാനിച്ചു. അണക്കെട്ടിലെ ജലനിരപ്പ് 136 അടിയായി കുറയ്ക്കണമെന്ന കേരളത്തിന്റെ ആവശ്യം തള്ളിക്കൊണ്ടായിരുന്നു ഈ തീരുമാനം. പ്രധാന അണക്കെട്ടിലെയും ബേബി ഡാമിലെയും ചോര്‍ച്ചകള്‍ നിസാരമാണെന്നും മേല്‍നോട്ടസമിതി അംഗങ്ങള്‍ വ്യക്തമാക്കുകയും ചെയ്‌തു.

കനത്ത മഴയെ തുടര്‍ന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് വര്‍ദ്ധിക്കുകയും വൃഷ്ടിപ്രദേശങ്ങളില്‍ ശക്തമായ മഴതുടരുന്ന സാഹചര്യത്തില്‍ ജലനിരപ്പ് 139 അടിയിലെത്തി. ഇതോടെ ചോര്‍ച്ച കൂടുകയായിരുന്നു. ഈ സാഹചര്യത്തില്‍, സ്​പില്‍വേ ഷട്ടര്‍ തുറന്ന് ജലനിരപ്പ് 135 അടിയായി നിലനിര്‍ത്തണമെന്ന് കേരളത്തിന്റെ പ്രതിനിധി വിജെ കുര്യന്‍ മേല്‍നോട്ടസമിതി യോഗത്തില്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു. എന്നാല്‍ അണക്കെട്ട് സുരക്ഷിതമാണെന്ന നിലപാടിലായിരുന്നു സമിതി ചെയര്‍മാന്‍ എല്‍.എ.വി.നാഥനും തമിഴ്‌നാട് പ്രതിനിധി പളനിയപ്പനും. കൂടാതെ, ജലനിരപ്പ് നിജപ്പെടുത്തുക, അണക്കെട്ടിലെ ഉപകരണങ്ങള്‍ പ്രവര്‍ത്തനക്ഷമമാക്കുക തുടങ്ങിയ കേരളത്തിന്റെ ആവശ്യങ്ങള്‍ എല്ലാംതന്നെ പതിവുപോലെ സമിതി തള്ളികളഞ്ഞു.

അണക്കെട്ടിന്റെ ഗാലറികളില്‍ സ്ഥാപിച്ചിട്ടുള്ള മര്‍ദമാപിനികളടക്കമുള്ള ഉപകരണങ്ങള്‍ അറുപതുശതമാനവും പ്രവര്‍ത്തനക്ഷമമല്ലെന്നു കണ്ടെത്തി. ഷട്ടറുകള്‍ ഉയര്‍ത്തി പരിശോധിക്കാന്‍ സമതി തീരുമാനിച്ചതോടെ തമിഴ്‌നാട് സമിതി അംഗങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തി. ഒടുവില്‍ കേരള പ്രതിനിധികള്‍ ശക്തമായ സമ്മര്‍ദ്ദത്തിനൊടുവിലാണ് 13മത് ഷട്ടര്‍ തുറന്ന് പരിശോധിച്ചത്. അണക്കെട്ടിലെ ഉപകരണങ്ങള്‍ പ്രവര്‍ത്തനക്ഷമമല്ലെന്ന് സമിതിക്ക് ബോധ്യപ്പെടുകയായിരുന്നു.

സമിതി സന്ദര്‍ശനം പതിവ് പോലെ പ്രഹസനമായിരുന്നു. കേരളത്തിന്റെ ഒരു ആവശ്യവും സമിതി പരിഗണിച്ചില്ല. അതേസമയം, കേരളത്തിന്റെ എല്ലാ ആവശ്യങ്ങളും സമിതി അംഗീകരിക്കുകയു കേള്‍ക്കുകയും ചെയ്‌തു. അണക്കെട്ടിലെ ചോര്‍ച്ചകള്‍ പരിശേധിക്കാന്‍ പോലും സമിതി തയാറായില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :