പോലീസിൽ കീഴടങ്ങിയ ആളിന്റെ സഹോദരനെ മാവോയിസ്റ്റുകൾ കൊലപ്പെടുത്തി

റായ്പൂർ| VISHNU N L| Last Modified തിങ്കള്‍, 8 ജൂണ്‍ 2015 (19:31 IST)
പൊലീസില്‍ കീഴടങ്ങിയ പ്രവര്‍ത്തകന്റെ സഹോദരനെ മാവോയിസ്റ്റുകള്‍ പരസ്യവിചാരണ ചെയ്ത് കൊലപ്പെടുത്തിയതായി റിപ്പോർട്ട് . കഴിഞ്ഞ ഏപ്രിൽ 11 ലെ പിഡിമെൽ ഏറ്റുമുട്ടലിനു ശേഷം പോലീസിൽ കീഴടങ്ങിയ സോധി രാമയുടെ സഹോദരൻ സോധി ചന്ദ്രസിംഗിനെയാണ് മാവോയിസ്റ്റുകൾ കൊലപ്പെടുത്തിയത്. പോലീസിൽ വിവരങ്ങൾ കൊടുത്തു എന്നാരോപിച്ചാണ് ചന്ദ്രസിംഗിനെ കൊലപ്പെടുത്തിയിരിക്കുന്നത്. കുറ്റവാളികളെ കണ്ടെത്താൻ പോലീസും സുരക്ഷാസേനയും തിരച്ചിൽ ആരംഭിച്ചു .

ജനങ്ങളുടെ കോടതിയിൽ വിചാരണ ചെയ്താണ് കൊല നടത്തിയതെന്ന് ചന്ദ്രസിംഗിന്റെ മൃതദേഹത്തിനരികിൽ നിന്നും ലഭിച്ച കുറിപ്പിൽ പറയുന്നു. കഴിഞ്ഞ ഏപ്രിൽ 11 ന് പിഡിമെലിൽ നടന്ന ഏറ്റുമുട്ടലില്‍ ഏഴ് സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടിരുന്നു. ഈ ഏറ്റുമുട്ടലിൽ മുപ്പത്തഞ്ചോളം മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടിരുന്നു.

ഈ ഏറ്റുമുട്ടലിനു ശേഷമാണ് സോധി രാമ പൊലീസിനു മുന്നില്‍ കീഴടങ്ങിയത്. ഏറ്റുമുട്ടലില്‍ എത്ര മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു എന്ന് വിവരങ്ങള്‍ ലഭ്യമല്ലായിരുന്നു. എന്നാല്‍ കീഴടങ്ങിയ സോധി കൂടുതല്‍ വിവരങ്ങള്‍ പൊലീസിനു നല്‍കി. ഇതാണ് മാവോയിസ്റ്റുകളെ പ്രകോപിപ്പിച്ചതെന്ന് കരുതപ്പെടുന്നു . ഈ ഏറ്റുമുട്ടലിൽ നേരിട്ട് പങ്കെടുത്ത ആളാണ് സോധി രാമ.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :