മുംബൈ|
Last Modified ബുധന്‍, 6 മെയ് 2015 (14:24 IST)
ബോളിവുഡ് സൂപ്പര്‍ താരം സല്‍മാന്‍ ഖാന് ജയിലില്‍ പോകുന്നതോടെ ബോളിവുഡിന് ഉണ്ടാകുന്നത് കോടികളുടെ നഷ്ടം. ജയിലിലാകുന്നതോടെ സല്‍മാന്‍ ഖാന്‍ കരാര്‍ ഒപ്പിട്ട നിരവധി സിനിമകളുടെ ചിത്രീകരണം മുടങ്ങുന്നതിനെതിനെത്തുടര്‍ന്നാണിത്.
സല്‍മാന്റെ രണ്ട് ബിഗ് ബഡ്ജറ്റ് സിനിമകളാണ് ഈ വര്‍ഷം ഇറങ്ങാനിരിക്കുന്നത്.
ബീര്‍ ഖാന്റെ ബജ്രംഗി ഭായിജാനും സൂരജ് ബര്‍ജത്യയുടെ പ്രേം രതന്‍ ഥന്‍ പായോയുമാണ് അവ. സല്‍മാന്‍ കരാര്‍ ഒപ്പിട്ട മറ്റു ചിത്രങ്ങളായ കരണ്‍ ജോഹറിന്റെ ശുദ്ധി, അനീസ് ബസ്മിയുടെ നോ എന്‍ട്രി മേം എന്‍ട്രി, അലി അബ്വാസ് സഫറിന്റെ സുല്‍ത്താന്‍ എന്നീ സിനിമകളുടെ ഭാവിയും അനിശ്ചിതത്വത്തിലാകും
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ
പുറത്തിറങ്ങിയ സല്‍മാന്‍ ചിത്രങ്ങളായ ദബാങ്, ദബാങ് 2, ബോഡി ഗാര്‍ഡ്, ഏക് ഥാ ടൈഗര്‍, കിക്ക് എന്നിവ ബോക്സോഫീസില്‍ വന്‍ ഹിറ്റായിരുന്നു. കശ്മീരില്‍ ഒരു സിനിമയുടെ ചിത്രീകരണത്തിനിടെയാണ് വിധി കേള്‍ക്കാനായി സല്‍മാന്‍ കോടതിയിലെത്തിയത്.