കൊറോണ സ്ഥിരീകരിച്ച് 10 ദിവസം, വിട്ടു മാറാത്ത പനി, ബ്രിട്ടീഷ് പ്രധാനമന്ത്രിയെ ആശുപത്രിയിലേക്ക് മാറ്റി

അഭിറാം മനോഹർ| Last Modified തിങ്കള്‍, 6 ഏപ്രില്‍ 2020 (10:09 IST)
കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണെ രോഗം മാറാത്തതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വിട്ടുമാറാത്ത പനിയെ തുടർന്ന് ഡോക്‌ടറുടെ നിർദേശപ്രകാരം മുൻകരുതൽ നടപടി എന്ന നിലയിലാണ് ജോൺസണെ ആശുപത്രിയിലേക്ക് മാറ്റിയത്.

ഭരണചുമതല പ്രധാനമന്ത്രിക്ക് തന്നെയാണെങ്കിലും തിങ്കളാഴ്ചത്തെ കൊറോണ അവലോകന യോഗം വിദേശ കാര്യ സെക്രട്ടറിയുടെ അധ്യക്ഷതയിലാവും നടക്കുക. കൊറോണ സ്ഥിരീകരിച്ച് 10 ദിവസങ്ങൾ കഴിഞ്ഞും കാണിക്കുകയും രോഗം ഭേദമാവാതിരിക്കുകയും ചെയ്യുന്നതിനാലാണ് മുന്‍കരുതല്‍ നടപടിയെന്നോണം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രധാനമന്ത്രിയെ വീണ്ടും ടെസ്റ്റിന് വിധേയമാക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :