പതിനാറാം ലോക്സഭയില്‍ 75% ബിരുദധാരികള്‍

ന്യൂഡല്‍ഹി| Last Modified ഞായര്‍, 18 മെയ് 2014 (09:58 IST)
പതിനാറാം ലോകസഭയിലെ 75% അംഗങ്ങളും ബിരുദധാരികളാണ്. കഴിഞ്ഞ ലോക്സഭയില്‍ ഇത്‌ 79 ശതമാനമായിരുന്നു. ഡോക്ട്രേറ്റ്‌ നേടിയ എംപിമാരുടെ എണ്ണം ആറ്‌ ശതമാനമായി ഉയര്‍ന്നു.

കൂടാതെ ഇത്തവണ 10% പേര്‍ പത്താം ക്ലാസ്‌ യോഗ്യതയുള്ളവരാണ്‌. കഴിഞ്ഞതവണ ഇത്‌ 17 ശതമാനമായിരുന്നു. കഴിഞ്ഞ തവണ ഇത്‌ 3 ശതമാനമായിരുന്നു. പത്താം ക്ലാസ്‌ യോഗ്യത പോലുമില്ലാത്ത അംഗങ്ങളുടെ എണ്ണം 13 ശതമാനമായി ഉയര്‍ന്നു.

15-മത് ലോക്സഭയില്‍ ഇത്‌ 3 ശതമാനം മാത്രമായിരുന്നു. ഇത്തവണ 27% എംപിമാരും കൃഷിയാണ്‌ തങ്ങളുടെ പ്രധാന വരുമാനമാര്‍ഗമെന്ന്‌ രേഖപ്പെടുത്തിയിട്ടുണ്ട്‌. 24% പേര്‍ രാഷ്ട്രീയവും സാമൂഹിക പ്രവര്‍ത്തനവും 20% പേര്‍ ബിസിനസ്സും തങ്ങളുടെ വരുമാനമാര്‍ഗമാണെന്ന്‌ കാണിച്ചിരിക്കുന്നു.

കഴിഞ്ഞ തവണ 28% പേര്‍ രാഷ്ട്രീയവും സാമൂഹിക പ്രവര്‍ത്തനവും 27% കൃഷി, 15% ബിസിനസ്‌ എന്നിങ്ങനെയാണ്‌ വരുമാനമാര്‍ഗം കാണിച്ചിരിക്കുന്നത്‌. 1952ലെ ആദ്യ ലോക്സഭയില്‍ 36% പേര്‍ അഭിഭാഷകവൃത്തിയാണ്‌ വരുമാനമാര്‍ഗമായി കാണിച്ചിരുന്നത്‌. 22% പേര്‍ കൃഷിയും 12% പേര്‍ ബിസിനസും രേഖപ്പെടുത്തിയിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :