ന്യൂഡല്‍ഹി|
VISHNU.NL|
Last Modified വ്യാഴം, 5 ജൂണ്‍ 2014 (12:19 IST)
പതിനാറാം ലോക്‌സഭയിലെ എംപിമാരുടെ
സത്യപ്രതിജ്ഞ പാര്‍ലമെന്റില്‍ തുടുരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. തുടര്‍ന്ന് മുതിര്‍ന്ന ബിജെപി നേതാവും എന്‍ഡിഎ വര്‍ക്കിംഗ് ചെയര്‍മാനുമായ എല്‍കെ അദ്വാനി സത്യപ്രതിജ്ഞ ചെയ്തു.
കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയാണ് അടുത്തതായി സത്യപ്രതിജ്ഞ ചെയ്തത്. തുടര്‍ന്ന് അംഗങ്ങള്‍ ഓരോരുത്തരായി സത്യപ്രതിജ്ഞ ചെയ്തു തുടങ്ങി. വിദേശ കാര്യമന്ത്രി സുഷമ സ്വരാജും ജലവിഭവ വകുപ്പ് മന്ത്രി ഉമാഭാരതിയും സംസ്കൃതത്തിലാണ് സത്യ പ്രതിജ്ഞ ചെയ്തത്.
അതേ സമയം കര്‍ണ്ണാടകത്തില്‍ നിന്നുള്ള എംപിയും റെയിവേ മന്ത്രിയുമായ സദാനന്ദ ഗൌഡ കന്നടയിലാണ് സത്യ പ്രതിജ്ഞ ചെയ്തത്. ഇംഗ്ലീഷ് അക്ഷരമാലാ ക്രമത്തിലാണ് സംസ്ഥാനങ്ങളില്‍ നിന്നുള്ള എംപിമാരെ സത്യ്പ്രതിജ്ഞക്കായി ക്ഷണിക്കുന്നത്.
പ്രോംടെം സ്പീക്കര്‍ കമല്‍നാഥാണ് സഭാ നടപടികള്‍ നിയന്ത്രിച്ചത്. നാളെയാണ് സ്പീക്കര്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. ബിജെപി നേതാവും എട്ടുതവണ എം.പിയുമായ സുമിത്രാ മഹാജന്‍ തന്നെ സ്പീക്കാറാവും. അണ്ണാ ഡിഎംകെയ്ക്കാണ് ഡെപ്യൂട്ടി സ്പീക്കര്‍ പദവി നല്‍കാന്‍ ധാരണയായിരിക്കുന്നത്.
സുമിത്ര മഹാജന്‍ സ്പീക്കറാവുന്നതോടെ ലോക്‌സഭയുടെ ചരിത്രത്തിലെ രണ്ടാമത്തെ വനിതാ സ്പീക്കറാവും അവര്‍. മദ്ധ്യപ്രദേശിലെ ഇന്‍ഡോറില്‍ നിന്നുള്ള എം.പിയാണ് സുമിത്ര മഹാജന്‍. വഡോദരയില്‍ നിന്ന് ജയിച്ച മോഡിയുടെ രാജിയും മേധക്കില്‍ നിന്ന് ചന്ദ്രശേഖര റാവവും മെയ്‌പുരിയില്‍ നിന്ന് മുലായം സിംഗ് യാദവും രാജിവച്ചതും ലോക്‌സഭ അംഗീകരിച്ചിട്ടുണ്ട്.