ന്യൂഡല്‍ഹി|
Last Updated:
വ്യാഴം, 5 ജൂണ്‍ 2014 (12:20 IST)
പ്രധാനമന്ത്രി നരേന്ദ്രമോഡിയും അമേരിക്കന്‍ പ്രസിഡന്‍റ് ബരാക്ക് ഒബാമയും തമ്മിലുള്ള കൂടിക്കാഴ്ച സെപ്റ്റംബറില്‍ നടക്കും. വാഷിംഗ്‌ടണില്‍ വച്ചായിരിക്കും കൂടിക്കാഴ്ച. നേരത്തേ നരേന്ദ്രമോഡിയെ
ഒബാമ അമേരിക്കയിലേക്ക് ക്ഷണിച്ചിരുന്നു. ക്ഷണം സ്വീകരിച്ചെങ്കിലും എന്ന് മോഡി
അമേരിക്ക സന്ദര്‍ശിക്കുമെന്ന കാര്യത്തില്‍ വ്യക്തത ലഭിച്ചിരുന്നില്ല.
ഐക്യരാഷ്ട്രസഭയുടെ സമ്മേളനം സെപ്റ്റംബറില്‍ ന്യൂയോര്‍ക്കില്‍ വച്ച് നടക്കുന്നുണ്ട്. ഇതിനിടയിലായിരിക്കും നരേന്ദ്രമോഡിയും ഒബാമയും കൂടിക്കാഴ്ച നടത്തുന്നത്. നയതന്ത്ര, വാണിജ്യ രംഗങ്ങളില്‍ ഇരുരാജ്യങ്ങളും സഹകരിച്ചു മുന്നോട്ടുപോകുന്നതിനെക്കുറിച്ചായിരിക്കും ചര്‍ച്ചയില്‍ പ്രാധാന്യം ലഭിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍.
പ്രധാനമന്ത്രിക്കൊപ്പം വിദേശകാര്യമന്ത്രി
സുഷമ സ്വരാജും പ്രധാന ഉദ്യോഗസ്ഥരും അമേരിക്ക സന്ദര്‍ശിക്കുമെന്നാണ് അറിയുന്നത്.
ഗുജറാത്ത് കലാപത്തെ തുടര്‍ന്ന് മോഡിക്ക് അമേരിക്ക വിസ നിഷേധിച്ചിരുന്നു എങ്കിലും അദ്ദേഹം പ്രധാനമന്ത്രിയായതോടെ ആ വിലക്ക് പിന്‍വലിച്ചിരുന്നു.