സിബിഐ ഡയറക്‌ടറെ ഈ മാസം 24ന് തിരെഞ്ഞെടുക്കും, പരിഗണിക്കപ്പെടുന്നവരിൽ ലോക്‌നാഥ് ബെഹ്‌റയും

അഭിറാം മനോഹർ| Last Modified വ്യാഴം, 13 മെയ് 2021 (12:17 IST)
പുതിയ സിബിഐ ഡയറക്‌ടറെ തിരഞ്ഞെടുക്കാൻ ഈ മാസൻ 24ന് പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേരും. ഡിജിപി ലോക്‌നാഥ് ബെഹ്‌റയുൾപ്പടെയുള്ളവരുടെ പേരാണ് ഉന്നതതല സമിതിയുടെ മുന്നിലുള്ളത്. ചീഫ് ജസ്റ്റിസ് എന്‍ വി രമണ, ലോക്‌സഭയിലെ കോണ്‍ഗ്രസ് കക്ഷി നേതാവ് ആധിര്‍ രഞ്ജന്‍ ചൗധരി എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും.

സി ബി ഐ താത്കാലിക ഡയറക്ടര്‍ പ്രവീണ്‍ സിന്‍ഹ, ബി എസ് എഫ് മേധാവി രാകേഷ് അസ്താന,ഐ ടി ബി പി മേധാവി എസ് എസ് ദേസ്വാള്‍, ഉത്തര്‍പ്രദേശ് ഡി ജി പി ഹിതേഷ് ചന്ദ്ര അവാസ്ഥി,എന്‍ ഐ എ മേധാവി വൈ സി മോദി, സി ഐ എസ് എഫ് മേധാവി സുബോധ് കാന്ത് ജയ്സ്വാള്‍ എന്നിവരാണ് പരിഗണന പട്ടികയിലുള്ള മറ്റ് പ്രമുഖ ഐപിഎസ് ഉദ്യോഗസ്ഥർ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :