ഉത്തര്‍പ്രദേശില്‍ മലയാളി നേഴ്‌സ് ചികിത്സ ലഭിക്കാതെ മരിച്ചുവെന്ന് ആരോപണം

ശ്രീനു എസ്| Last Updated: വ്യാഴം, 13 മെയ് 2021 (12:11 IST)
ഉത്തര്‍പ്രദേശില്‍ മലയാളി നേഴ്‌സ് ചികിത്സ ലഭിക്കാതെ മരിച്ചുവെന്ന് ആരോപണം. നോയിഡയിലെ സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന നെട്ടയം അമ്പലംകുന്ന് സ്വദേശിനി രഞ്ജു (26) ആണ് മരിച്ചത്. കൊവിഡ് പോസിറ്റിവായതിനെ തുടര്‍ന്ന് ജോലി ചെയ്തിരുന്ന ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇവര്‍. പിന്നാലെ കൊവിഡ് മാറിയെങ്കിലും ന്യുമോണിയ ബാധിക്കുകയും ഇന്നലെ വൈകുന്നേരത്തോടെ മരിക്കുകയുമായിരുന്നു.

അതേസമയം കൊവിഡ് ബാധിച്ച് രോഗം വഷളായതിനു ശേഷമാണ് ചികിത്സ ലഭിച്ചതെന്ന് ബന്ധുക്കള്‍ പറയുന്നു. ആദ്യദിവസം മരുന്ന് നല്‍കി മൂന്ന് ദിവസത്തിനു ശേഷമാണ് ഡോക്ടര്‍ പരിശോധനയ്ക്ക് എത്തിയതെന്ന് രഞ്ജു സഹോദരിക്കയച്ച വാട്‌സാപ്പ് സന്ദേശത്തില്‍ പറയുന്നു. നാട്ടിലെത്തിച്ച് ചികിത്സിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നതായും സഹോദരിക്കയച്ച സന്ദേശത്തില്‍ പറയുന്നുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :