ക്ഷേത്രത്തെരുവ് ഗവാസ്കറെ വെട്ടിക്കൊലപ്പെടുത്തി

സേലം| Last Modified ചൊവ്വ, 6 മെയ് 2014 (10:25 IST)
സേലത്തെ പ്രധാന ഗുണ്ടാനേതാവിനെ വെട്ടിക്കൊന്ന നിലയില്‍ കണ്ടെത്തി. ഗോറിമേട് പെരിയകൊല്ലപ്പട്ടി മാരിയമ്മന്‍ ക്ഷേത്രത്തെരുവിലെ ഗവാസ്‌കറാണ് (33) കൊല്ലപ്പെട്ടത്.

തിങ്കളാഴ്ച രാവിലെ 7.30ന് വീട്ടില്‍നിന്ന് പെരിയകൊല്ലപ്പട്ടിയിലേക്ക് നടന്നുപോകുമ്പോള്‍ ബൈക്കില്‍വന്ന അഞ്ചുപേര്‍ ഗവാസ്‌കറെ വെട്ടിവീഴ്ത്തിയശേഷം രക്ഷപ്പെടുകയായിരുന്നു. ഗവാസ്‌കര്‍ സംഭവസ്ഥലത്തുതന്നെ മരിച്ചു.

ഗുണ്ടാനേതാവായ ഗവാസ്‌കര്‍ ഗോറിമേട്ടില്‍ 'ഗവാസ് ഫിറ്റ്‌നസ് സെന്റര്‍' എന്ന ഫിറ്റ്‌നസ് സെന്റര്‍ സ്ഥാപനം നടത്തിവരികയായിരുന്നു. സിറ്റി ഡെപ്യൂട്ടി കമ്മീഷണര്‍ പ്രഭാകരന്‍, അസി. കമ്മീഷണര്‍മാരായ അശോകന്‍, മുരുകസ്വാമി എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സംഭവസ്ഥലത്തെത്തി അന്വേഷണം നടത്തി.

മൃതദേഹം ഗവ. ആശുപത്രിയിലേക്കുമാറ്റി. 2008ല്‍ സഹോദരനെക്കൊന്ന കേസില്‍ ഗവാസ്‌കറെ അറസ്റ്റുചെയ്തിരുന്നു. നിരവധി കൊലപാതക കേസുകളില്‍ പ്രതിയാണ് ഇയാള്‍. ഈ കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയതായിരുന്നു ഗവാസ്കര്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :