ന്യൂഡല്‍ഹി|
JOYS JOY|
Last Modified തിങ്കള്‍, 29 ഫെബ്രുവരി 2016 (12:59 IST)
കോണ്‍ഗ്രസ് അധികാരത്തിലിരുന്നപ്പോള്‍ കൊണ്ടുവന്ന ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് ഇത്തവണ കേന്ദ്രസര്‍ക്കാര്‍ വകയിരുത്തിയ 38, 500 കോടി രൂപ. അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭ തെരഞ്ഞെടുപ്പ് എത്തുന്നത് ലക്‌ഷ്യം വെച്ചാണ് അരുണ്‍ ജയ്‌റ്റ്‌ലിയുടെ ഈ പ്രഖ്യാപനമെന്നാണ് റിപ്പോര്‍ട്ടുകള്‍.
കഴിഞ്ഞവര്‍ഷം 12 ശതമാനം കൂടുതല്‍ തുക പദ്ധതിക്കായി വകയിരുത്തിയിരുന്നു. 34, 699 കോടി രൂപയായിരുന്നു കഴിഞ്ഞവര്‍ഷം അനുവദിച്ചത്. ഏതായാലും, കോണ്‍ഗ്രസിന്റെ തൊഴിലുറപ്പു പദ്ധതിയെ നഖശിഖാന്തം എതിര്‍ത്തിരുന്ന ബി ജെ പിയാണ് ഇപ്പോള്‍ പദ്ധതിക്ക് തുക നീക്കി വെച്ചിരിക്കുന്നത്.
തൊഴിലുറപ്പ് പദ്ധതി ഒരു കാരണവശാലും ഉപേക്ഷിക്കില്ലെന്ന് പ്രധാനമന്ത്രി മോഡി പാര്‍ലമെന്റില്‍ പ്രഖ്യാപിച്ചിരുന്നു. ഗ്രാമീണ വികസനത്തിന് 88, 000 കോടി രൂപയും നീക്കി വെച്ചിട്ടുണ്ട്.