ബജറ്റ് 2016: അഞ്ചു ലക്ഷത്തിന് താഴെ ശമ്പളമുള്ളവര്‍ക്ക് 3000 രൂപയുടെ നികുതിയിളവ്

ന്യൂഡല്‍ഹി| JOYS JOY| Last Updated: തിങ്കള്‍, 29 ഫെബ്രുവരി 2016 (12:42 IST)
ആദായനികുതി പരിധിയില്‍ മാറ്റമില്ല. അഞ്ചു കോടിക്ക് താഴെ വരുമാനമുള്ള കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ക്ക് നികുതിയിളവ്.

വാടക ഇനത്തില്‍ 60, 000 രൂപ വരെ വരുമാന നികുതി ഇളവ് നല്കുമെന്നും ധനമന്ത്രി വ്യക്തമാക്കി. സ്വന്തമായി വീടില്ലാത്താവര്‍ക്കും എച്ച് ആര്‍ എ ലഭിക്കാത്തവര്‍ക്കുമുള്ള ഇളവ് 24, 000ത്തില്‍ നിന്ന് 60, 000 രൂപയാക്കി.

ധനക്കമ്മി 3.5 ശതമാനമാക്കും. പത്തുലക്ഷത്തിനു മുകളിലുള്ള കാറുകള്‍ക്ക് നികുതി വര്‍ദ്ധന.

അഞ്ചുലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് നികുതിയിളവ്.
87 (A) പ്രകാരമുള്ള നികുതിയിളവ് 2000 മുതല്‍ 5000 രൂപ വരെ.

രണ്ടു കോടി രൂപ വരെ വിറ്റുവരവുള്ള സ്ഥാപനങ്ങള്‍ക്ക് ആദായനികുതി ഇളവ് നല്കും.

അറുപതു വയസ് കഴിഞ്ഞവര്‍ക്ക് പ്രത്യേക ആരോഗ്യസുരക്ഷ പദ്ധതി. 60 വയസ്സ് കഴിഞ്ഞ മുതിര്‍ന്ന പൌരന്മാര്‍ക്ക് പ്രത്യേക ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി. മുതിര്‍ന്ന പൌരന്മാരുടെ സംരക്ഷണത്തിനായി വര്‍ഷം തോറും 130, 000 രൂപ.

എല്ലാ കുടുംബങ്ങള്‍ക്കും ഒരു ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കും.

രാജ്യത്തെ ഒരു കോടി യുവാക്കള്‍ക്ക് അടുത്ത മൂന്നു വര്‍ഷം കൊണ്ട് മികച്ച പരിശീലനം നല്കാന്‍ പ്രധാനമന്ത്രി കുശാക് വികാസ് യോജന. മള്‍ട്ടി സ്കില്‍ ട്രയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ ആരംഭിക്കും.

നബാര്‍ഡിന് 20, 000 കോടി രൂപ.

2018 മെയ് ഒന്നിനകം എല്ലാ ഗ്രാമങ്ങളിലും വൈദ്യുതി എത്തിക്കുമെന്ന് ബജറ്റില്‍ പ്രഖ്യാപനം. എല്ലാ ഗ്രാമീണ വീടുകളിലും വൈദ്യുതി എത്തിക്കും. ഗ്രാമങ്ങളില്‍ ഡിജിറ്റല്‍ സുരക്ഷ ഉറപ്പാക്കാനുള്ള നടപടി സ്വീകരിക്കും.

ഡിജിറ്റല്‍ സാക്ഷരത മിഷന്‍ ആരംഭിക്കും. സ്വച്‌ഛ് ഭാരതിന് 9000 കോടി രൂപ വകയിരുത്തി.

കൃഷി ഉള്‍പ്പെടെ ഒമ്പതു മേഖലകള്‍ക്ക് മുന്‍ഗണന നല്കുമെന്ന് ബജറ്റ് അവതരിപ്പിച്ചു കൊണ്ട് ധനമന്ത്രി അരുണ്‍ ജയ്‌റ്റ്‌ലി വ്യക്തമാക്കി. കൃഷി, ഗ്രാമീണ, ആരോഗ്യം, വിദ്യാഭ്യാസം, തൊഴില്‍, അടിസ്ഥാന സൌകര്യ വികസനം,
സാമ്പത്തിക പരിഷ്‌കരണം, നികുതി പരിഷ്‌കരണം എന്നീ മേഖലകള്‍ക്ക് മുന്‍ഗണന നല്കുമെന്ന് അരുണ്‍ ജയ്‌റ്റ്‌ലി അറിയിച്ചു.

ഗ്രാമ പഞ്ചായത്തുകള്‍ക്കും നഗരസഭകള്‍ക്കുമായി
2.87 ലക്ഷം കോടിയുടെ ഗ്രാന്റ്. 100 കിലോമീറ്റര്‍ റോഡ് വെച്ച് ഒരു ദിവസം നിര്‍മ്മിക്കും. പ്രധാനമന്ത്രി ഫസല്‍ ഭീമ യോജനയ്ക്കായി 5500 കോടി.

രാജ്യത്തെ ആഭ്യന്തരവളര്‍ച്ച നിരക്ക് 7.6 ശതമാനമായെന്ന് ധനമന്ത്രി അരുണ്‍ ജെയ്‌റ്റ്‌ലി വ്യക്തമാക്കി. രാജ്യത്ത് മഴ കുറഞ്ഞിട്ടും പണപ്പെരുപ്പ നിരക്ക് പിടിച്ചു നിര്‍ത്താനായില്ലെന്ന് ധനമന്ത്രി വ്യക്തമാക്കി.

ബി പി എല്‍ കുടുംബങ്ങള്‍ സര്‍ക്കാര്‍ സഹായത്തോടെ പാചകവാതകം ലഭ്യമാക്കും.

കേന്ദ്രസര്‍ക്കാരിന്റെ രണ്ടാമത്തെ സമ്പൂര്‍ണ ബജറ്റ് അവതരിപ്പിക്കാന്‍ അരുണ്‍ ജയ്‌റ്റ്‌ലി ലോക്സഭയില്‍ അവതരിപ്പിക്കുന്നു. ഇത്തവണത്തെ ബജറ്റില്‍ ആദായനികുതി പരിധി ഉയര്‍ത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ബജറ്റ് അവതരിപ്പിക്കുന്നതിന് മുന്നോടിയായി ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം മോഡി സര്‍ക്കാരിന്റെ രണ്ടാമത്തെ സമ്പൂര്‍ണ ബജറ്റിന് അംഗീകാരം നല്‌കി. പ്രത്യേക മന്ത്രിസഭായോഗമാണ്
ബജറ്റിന് അംഗീകാരം നല്കിയത്.

ആഗോള സാമ്പത്തിക പ്രതിസന്ധിക്കിടെയാണ് ബജറ്റ് അവതരണമെന്ന് ധനമന്ത്രി പറഞ്ഞു. ലോക സമ്പത് വ്യവസ്ഥിതിയില്‍ ഇന്ത്യയ്ക്ക് മികച്ച നേട്ടമാണെന്നും രാജ്യം വളര്‍ച്ചയുടെ പാതയിലാണെന്ന് ബജറ്റ് അവതരിപ്പിക്കുന്നതിന് മുന്നോടിയായി അദ്ദേഹം വ്യക്തമാക്കി.

ആഗോളവിപണി തകരുന്നതിനിടയിലും ഇന്ത്യ പിടിച്ചുനിന്നെന്നും അദ്ദേഹം പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

ജിമ്മുകളിലെ അനധികൃത സ്റ്റിറോയ്ഡുകൾക്കെതിരെ കർശന നടപടി: ...

ജിമ്മുകളിലെ അനധികൃത സ്റ്റിറോയ്ഡുകൾക്കെതിരെ  കർശന നടപടി: ഓൺലൈൻ വിൽപ്പന തടയാൻ കേന്ദ്ര ആരോഗ്യമന്ത്രി നഡ്ഡയോട് അഭ്യർഥിച്ച് മന്ത്രി വീണാ ജോർജ്
ഇത്തരം മരുന്നുകളുടെ ദുരുപയോഗം ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കാം എന്നതിനാല്‍ ...

India- Pakistan Ceasefire Breach: പാകിസ്താൻ സൈന്യം ...

India- Pakistan Ceasefire Breach: പാകിസ്താൻ സൈന്യം വെടിനിർത്തൽ ലംഘിച്ച് ഇന്ത്യൻ പ്രദേശത്തേക്ക് കടന്നതായി റിപ്പോർട്ട് : സ്ഥിരീകരിച്ച് സൈന്യം
2021-ലെ ഡയറക്ടര്‍ ജനറല്‍സ് മിലിട്ടറി ഓപ്പറേഷന്‍സ് (DGsMO) ഉടമ്പടി പാലിക്കാനുള്ള ...

തൃശ്ശൂരില്‍ മാട്രിമോണിയല്‍ സ്ഥാപനത്തില്‍ തീപിടുത്തം; ...

തൃശ്ശൂരില്‍ മാട്രിമോണിയല്‍ സ്ഥാപനത്തില്‍ തീപിടുത്തം; കമ്പ്യൂട്ടറുകളും രേഖകളും കത്തിനശിച്ചു
തൃശ്ശൂരില്‍ മാട്രിമോണിയല്‍ സ്ഥാപനത്തില്‍ തീപിടുത്തം. കുന്തംകുളത്ത് പ്രവര്‍ത്തിക്കുന്ന ...

ട്രംപിന്റെ പകരച്ചുങ്ക പ്രഖ്യാപനം ഇന്ന്; ആഗോളവിപണിയെ ...

ട്രംപിന്റെ പകരച്ചുങ്ക പ്രഖ്യാപനം ഇന്ന്; ആഗോളവിപണിയെ പിടിച്ചുകുലുക്കുമെന്ന് സാമ്പത്തിക വിദഗ്ധര്‍
ട്രംപിന്റെ പകരച്ചുങ്ക പ്രഖ്യാപനം ഇന്ന്. ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങളില്‍ ...

ആശാവര്‍ക്കര്‍മാരെ വീണ്ടും ചര്‍ച്ചയ്ക്ക് വിളിച്ച് ആരോഗ്യ ...

ആശാവര്‍ക്കര്‍മാരെ വീണ്ടും ചര്‍ച്ചയ്ക്ക് വിളിച്ച് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്; ചര്‍ച്ച നടത്തുന്നത് മൂന്നാം തവണ
ആശാവര്‍ക്കര്‍മാരെ വീണ്ടും ചര്‍ച്ചയ്ക്ക് വിളിച്ച് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. മുഴുവന്‍ ...