ബംഗളൂരു|
Last Updated:
ചൊവ്വ, 16 ജൂണ്‍ 2015 (14:07 IST)
തമിഴ് സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിന്റെ ഭാര്യ
ലത രജനികാന്തിനെതിരെ വഞ്ചനാക്കുറ്റത്തിനു ബംഗളൂരു പോലീസ് കേസെടുത്തു. വ്യാജരേഖ ചമച്ചതിനും വഞ്ചനാകുറ്റത്തിനുമാണ് കേസ്.
ബംഗലൂരു മെട്രോപൊളിറ്റൻ കോടതിയുടെ നിർദ്ദേശ
നിര്‍ദേശപ്രകാരമാണു കേസ് രജിസ്റ്റര്‍ ചെയ്‌തത്.
രജനികാന്ത് അഭിനയിച്ച 'കോച്ചടിയാൻ' എന്ന സിനിമയുടെ വിതരണാവകാശവുമായി ബന്ധപ്പെട്ട് ആഡ്ബ്യൂറോ എന്ന കന്പനി നൽകിയ ഹർജി പരിഗണിച്ചാണ് കോടതി ഉത്തരവ്. ചിത്രത്തിനു വേണ്‌ടി കമ്പനി 14 കോടിയോളം രൂപ മുടക്കിയിരുന്നെന്നും മുടക്കുമുതലിനു പകരമായി വിതരണാവകാശം സംബന്ധിച്ച കരാറില്‍ ഒപ്പുവച്ചെന്നും എന്നാല്‍, അന്ന് ജാമ്യക്കാരിയായി നിന്ന ലത ചിത്രത്തിന്റെ വിതരണാവകാശം തമിഴ്‌നാട്ടിലെ മറ്റൊരു കമ്പനിക്കു നല്‌കിയെന്നുമാണ് ഹര്‍ജിക്കാരന്റെ ആരോപണം.
ഇതുകൂടാതെ സംഭവുമായി ബന്ധപ്പെട്ട തര്‍ക്കം മാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് വിലക്കുന്നതിനായി വ്യാജരേഖകള്‍ സൃഷ്ടിച്ച് കോടതിയിൽ നിന്നും ലത അനുമതി നേടിയെടുക്കുകയായിരുന്നുവെന്നും ഹർജിക്കാർ കോടതിയെ ധരിപ്പിച്ചു.