ന്യൂഡൽഹി|
VISHNU N L|
Last Updated:
വെള്ളി, 24 ഏപ്രില്‍ 2015 (08:19 IST)
ലഷ്‌കര്‍ ഇ തോയ്ബ തീവ്രവാദി അബ്ദുൾ കരിം തുണ്ടയെ ഡൽഹി കോടതി ഇന്ന് കുറ്റവിമുക്തനാക്കി. 1997ഒക്ടോബറിൽ കരോൾ ബാഗിലും സദാർ ബസാറിലും നടന്ന സ്ഫോടനക്കേസില്‍ നിന്നാണ് ഇയാളെ കുറ്റവിമുകതനാക്കിയത്. സ്ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും നിരവധിപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തുണ്ടയ്ക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവുകളില്ലാത്തതിനാല്‍ സംശയത്തിന്റെ ആനുകൂല്യം നല്‍കിയാണ്
വെറുതെവിട്ടത്.
ലഷ്‌കറിന്റെ ബോംബ് നിർമ്മാണ വിദഗ്ദനായാണ് കരീം തുണ്ട അറിയപ്പെടുന്നത്.
2013 ആഗസ്തിൽ ഇന്തോ നേപ്പാൾ അതിർത്തിയിൽ വച്ചാണ് തുണ്ട പിടിയിലായത്. മുംബൈ സ്ഫോടനക്കേസിന്റെ വിചാരണക്കായി പാകിസ്ഥാനോട് കൈമാറാനാവശ്യപ്പെട്ട 20 തീവ്രവാദികളിലൊരാളായിരുന്നു തുണ്ട. എന്നാൽ കുറ്റവിമുക്തനായെങ്കിലും ഡൽഹി കോടതിയിൽ മറ്റൊരു കേസ് നിലവിലുള്ളതിനാൽ എഴുപത്തിമൂന്നുകാരനായ തുണ്ട ജയിലിൽ തുടരേണ്ടിവരും.ടാഡാ ചുമത്തിയ കേസിൽ കഴിഞ്ഞ മാസം ഇയാളെ കുറ്റവിമുക്തനാക്കിയിരുന്നു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.