പാറ്റ്‌ന|
Last Modified വെള്ളി, 12 ജൂണ്‍ 2015 (14:05 IST)
ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ്
ബിജെപിയെ സംസ്ഥാനത്തു നിന്നും തിരിച്ചയക്കുന്ന ഘര്‍വാപസിയായിരിക്കുമെന്ന്
മുന്‍ ബിഹാര്‍ മുഖ്യമന്ത്രിയും ആര്‍ ജെ ഡി തലവനുമായ ലാലു പ്രസാദ് യാദവ്.
ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഒരു ഗുസ്തി മത്സരമാണ്. ബി.ജെ.പിയെ സംസ്ഥാനത്തു നിന്നും കെട്ടുകെട്ടിക്കുന്ന ഘര്‍വാപസിയായിരിക്കും തെരഞ്ഞെടുപ്പെന്നും ലാലു പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ നേരത്തെ തന്നെ പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. താന്‍ നിതീഷ് കുമാറിനെ പൂര്‍ണമായും പിന്തുണക്കുന്നതായും അടുത്ത മുഖ്യമന്ത്രി അദ്ദേഹമായിരിക്കുമെന്നും ലാലു പ്രസാദ് വ്യക്തമാക്കി.
ഇന്നലെ തന്റെ 68-ആം ജന്മദിനം ബിഹാര്‍ മുഖ്യമന്ത്രിയായ നിതീഷ് കുമാറിനൊപ്പമാണ്
ലാലു പ്രസാദ് യാദവ്
ആഘോഷിച്ചത്.
68-ആം ജന്മദിനത്തോടനുബന്ധിച്ചു പ്രവര്‍ത്തകര്‍ കൊണ്ടുവന്ന 68 കിലോഗ്രാം ഭാരമുള്ള ജന്മദിന കേക്ക് ലാലു മുറിച്ചു നിതീഷിനു നല്‍കിയത് കയ്യടികളോടെയാണ് പ്രവര്‍ത്തകര്‍ സ്വീകരിച്ചത്.