വസുന്ധരയുടെ മുഖ്യമന്ത്രി പദം തുലാസില്‍; രാജിക്കായി സമ്മര്‍ദ്ദം

വസുന്ധര രാജെ , ലളിത് മോഡി , രാജസ്ഥാന്‍ മുഖ്യന്ത്രി
ന്യൂഡല്‍ഹി| jibin| Last Modified വെള്ളി, 26 ജൂണ്‍ 2015 (10:10 IST)
മുന്‍ ഐപിഎല്‍ കമ്മീഷ്‌ണര്‍ ലളിത് മോഡിയെ വഴിവിട്ട് സഹായിച്ച രാജസ്ഥാന്‍ മുഖ്യന്ത്രി വസുന്ധര രാജെ രാജിവെച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ബ്രിട്ടനിലേക്കു കുടിയേറാനുള്ള ലളിത് മോഡിയുടെ അപേക്ഷയിൽ ഒപ്പിട്ടത് താനാണെന്ന് വസുന്ധര വ്യക്തമാക്കിയതോടെ ബിജെപി നേതൃത്വം വെട്ടിലായ സാഹചര്യത്തിലാണ് രാജസ്ഥാന്‍ മുഖ്യന്ത്രിയുടെ പദവി തുലാസിലായത്.

സാഹചര്യങ്ങള്‍ കൂടുതല്‍ രൂക്ഷമായതോടെ വസുന്ധര രാജെ ഇന്ന് മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ച നടത്തും. 2011ൽ പോര്‍ച്ചുഗലിലേക്ക്
കുടിയേറാനുള്ള ലളിത് മോദിയുടെ അപേക്ഷയിൽ സാക്ഷിയായതു വസുന്ധര രാജെയാണെന്നു തെളിയിക്കുന്ന രേഖകൾ ലളിത് മോഡിയുടെ സഹായികളാണ് പരസ്യമാക്കിയത്. വസുന്ധരയുടെ ഒപ്പ് കൃത്രിമമല്ലെന്ന് നേരത്തെ കയ്യക്ഷര വിദഗ്ദ്ധര്‍ കണ്ടെത്തിയിരുന്നു.

മുഖ്യമന്ത്രി പദം രാജി വെക്കാന്‍ ബിജെപി നേതൃത്വം ഇതുവരെ വസുന്ധരയോട് ആവശ്യപ്പെട്ടിട്ടില്ല. എന്നാല്‍ ഇന്ന് രാത്രിയോടെ വസുന്ധര രാജിവെച്ചേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഇവരെ രാജിവെപ്പിച്ചാല്‍ കാര്യങ്ങള്‍ കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജയ്‌റ്റ്‌ലിയിലേക്കും സ്‌മൃതി ഇറാനിയിലേക്കും എത്തുമെന്നതില്‍ വിഷയത്തെ എങ്ങനെ കൈകാര്യം ചെയ്യുമെന്ന ആശയക്കുഴപ്പത്തിലാണ് ബിജെപി കേന്ദ്ര നേതൃത്വം. വസുന്ധരയുടെ രാജിക്കായി കോൺഗ്രസടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ മുറവിളി കൂട്ടുകയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :