ഇന്ത്യയിലെ ആദ്യ ബാങ്കിങ് റോബോട്ട് ‘ലക്ഷ്മി’ ചെന്നൈയില്‍ പ്രവര്‍ത്തനം ആരംഭിച്ചു

രാജ്യത്തെ ആദ്യ ബാങ്കിങ് റോബോട്ട് പ്രവര്‍ത്തനം ആരംഭിച്ചു

chennai, bank, robort, lakshmi ചൈന്നൈ, ബാങ്ക്, റോബോട്ട്, ലക്ഷ്മി
ചൈന്നൈ| സജിത്ത്| Last Modified വെള്ളി, 11 നവം‌ബര്‍ 2016 (13:56 IST)
രാജ്യത്തെ ആദ്യ ബാങ്കിങ് റോബോട്ട് പ്രവര്‍ത്തനം ആരംഭിച്ചു. ചെന്നൈയിലെ കുംഭകോണം ആസ്ഥാനമാക്കിയുള്ള സിറ്റി യൂണിയന്‍ ബാങ്കിലാണ് ലക്ഷ്മി എന്ന പേരിലുള്ള റോബോട്ട് പ്രവര്‍ത്തനം ആരംഭിച്ചത്. ഇന്ത്യയിലാദ്യമാണ് ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് ക്ഷമതയുള്ള റോബോട്ട് ഉപഭോക്താക്കളുടെ സേവനത്തിനും സഹായത്തിനുമായി ബാങ്കില്‍ പ്രവര്‍ത്തിച്ച് തുടങ്ങുന്നത്

സിറ്റി യൂണിയന്‍ ബാങ്കിനായി പ്രവര്‍ത്തനം തുടങ്ങിയ ലക്ഷ്മിക്ക് 125 വിഷയങ്ങള്‍ ബൗദ്ധികമായി കൈകാര്യം ചെയ്യാനും ഉത്തരം നല്‍കാനും കഴിയുമെന്നതാണ് പ്രധാന പ്രത്യേകത. ഹോം ലോണ്‍ പലിശകള്‍, അക്കൗണ്ട് ബാലന്‍സ്, സ്ഥിര നിക്ഷേപത്തിന്റെ സാധ്യതകള്‍, പലിശവിഹിതം രെന്നിവ കൃത്യമായി പറഞ്ഞു തരാന്‍ ലക്ഷ്മിയ്ക്ക് കഴിയുമെന്ന് അധികൃതര്‍ അറിയിച്ചു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :